അക്കേഷ്യ കൃഷി: സർക്കാർ നിലപാട് അട്ടിമറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: സാമൂഹിക വനവത്​കരണത്തി​​​െൻറ ഭാഗമായി വിവിധ പദ്ധതികൾ പ്രകാരം വിതരണം ചെയ്യുന്ന തൈകളിൽ അക്കേഷ്യ ഉണ്ടാകരുതെന്ന സംസ്ഥാന സർക്കാറി​​​െൻറ തീരുമാനം വനംവകുപ്പ് ഉദ്യോഗസ്ഥർ അട്ടിമറിച്ചു. ഇതിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥരാണെന്നാണ്​ ആക്ഷേപം. വനവത്​കരണത്തി​​​െൻറ ഭാഗമായി നട്ടുപിടിപ്പിച്ച അക്കേഷ്യപോലുള്ള മരങ്ങൾ വെട്ടിമാറ്റി മറ്റു മരങ്ങൾ നട്ടുവളർത്തണമെന്നാണ് സർക്കാർ നിലപാട്. സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലെയും അത്തരം മരങ്ങൾ വെട്ടിമാറ്റി മറ്റുള്ളവ നട്ടുവളർത്തുന്നതിന്​ പിന്തുണ നിൽകാനും തീരുമാനിച്ചിരുന്നു.

തദ്ദേശീയ വൃക്ഷത്തൈകൾ ഉപയോഗിച്ച് സ്വാഭാവിക വനം പുനരുജ്ജീവിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം. ഇതി​​​െൻറ ഭാഗമായി പുനലൂർ വനം ഡിവിഷനിലെ പത്തുപാറയിൽ 5.7 ഹെക്ടറിലും ഇളമ്പ്രക്കാട് 20.8 ഹെക്ടറിലും അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്​റ്റസ്​ തോട്ടങ്ങൾ മുറിച്ചുമാറ്റി ഫല ഒൗഷധി വൃക്ഷത്തൈകൾ ​െവച്ചുപിടിപ്പിക്കുന്ന വനദീപ്തി പദ്ധതി നടപ്പാക്കിയിരുന്നു. സാമൂഹിക വനവത്​​കരണത്തിനായി ഈ വർഷത്തെ ബജറ്റിൽ 14 കോടി വകയിരുത്തിയിട്ടുണ്ട്​. 

എന്നാൽ, പാലോട് അടക്കമുള്ള വനമേഖലകളിൽ ജനങ്ങളുടെ എതിർപ്പിനെ മറികടന്ന് അക്കേഷ്യ തൈകൾ നട്ടുപിടിപ്പിക്കാനാണ് ശ്രമം നടന്നത്​. വനത്തിനുള്ളിൽ തീറ്റയുടെയും വെള്ളത്തി​​​െൻറയും ലഭ്യത കുറയുന്നതിനാൽ വന്യജീവികൾ ആഹാരം തേടി നാട്ടിലിറങ്ങുന്നെന്നും പരിഹാരമായി വനത്തിനുള്ളിൽ ഫലവൃക്ഷങ്ങൾ നട്ടുവളർത്തണമെന്നും ഈറ്റക്കാടുകൾ സംരക്ഷിക്കണമെന്നും വനംവകുപ്പ് നിർദേശം നൽകിയിരുന്നു. 

എന്നാൽ, ഇൗ നിർദേശവും അട്ടിമറിച്ചാണ് വനംവകുപ്പിലെതന്നെ ഉന്നതർ പേപ്പർ കമ്പനികളുമായി കരാറുണ്ടാക്കി വീണ്ടും അക്കേഷ്യ അടക്കമുള്ള തൈകൾ നട്ടുപിടിപ്പിക്കാൻ തിടുക്കം കാട്ടുന്നത്. ഈ പദ്ധതികൾ സോഷ്യൽ ഓഡിറ്റിന് വിധേയമായിട്ടില്ല. മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹര​​​െൻറ വട്ടവട^കൊട്ടക്കൊമ്പൂർ റിപ്പോർട്ടിൽ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും തമിഴ്നാട്ടിലെ പേപ്പർ കമ്പനികളും തമ്മിലെ അവിശുദ്ധബന്ധം ചൂണ്ടിക്കാണിച്ചിരുന്നു. 

Tags:    
News Summary - Acacia Plantation forest dept

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.