അമ്പലവയൽ: ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. അമ്പലവയൽ മഞ്ഞപ്പാറ സ്വദേശികളായ അറക്കൽ അഷ്റഫിെൻറ മകൻ അനസ് (18), പുന്നപ്പള്ള അലവിയുടെ മകൻ സവാദ് (18) എന്നിവരാണ് മരിച്ചത്. മഞ്ഞപ്പാറയിൽനിന്ന് അമ്പലവയലിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് വടുവൻചാൽ ഭാഗത്തേക്ക് പോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് അമ്പലവയൽ-വടുവൻചാൽ റോഡിൽ കൃഷിവിജ്ഞാൻ കേന്ദ്രത്തിനു സമീപമാണ് അപകടം. ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി റോഡരികിലെ മരത്തിൽ ഇടിച്ചാണ് നിന്നത്. ബൈക്ക് പൂർണമായും ലോറിക്കടിയിൽപ്പെട്ടു.
അമ്പലവയൽ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച ഖബറടക്കും. സുലൈഖയാണ് സവാദിെൻറ മാതാവ്. സഹോദരങ്ങൾ മുഹ്സിന, ഉനൈസ്. അനസിെൻറ മാതാവ് സുലൈഖ. ആദില ഏക സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.