അമ്പലപ്പുഴ: ദേശീയപാതയിൽ തോട്ടപ്പള്ളി മാത്തേരി ഭാഗത്ത് അജ്ഞാത വാഹനം ഇടിച്ച് മധ്യവയസ്കൻ മരിച്ചു. കലവൂർ ഹനുമാരുവെളിയിൽ വാസുദേവെൻറ മകൻ സുനിൽകുമാറാണ് (48) മരിച്ചത്. മൃതദേഹം കണ്ടെത്തിയത് സംഭവം നടന്ന സ്ഥലത്തിന് 17 കിലോമീറ്ററോളം അകലെ കളർകോട് ദേശീയപാതക്ക് അരികിൽനിന്നാണ്. അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. ഇത് സംഭവത്തെ ദുരൂഹതയിലാക്കി. ഇടിച്ച വാഹനത്തിൽ കുരുങ്ങി മൃതദേഹം കിലോമീറ്ററുകൾ അകലെ പോയെന്ന നിഗമനവും ഒപ്പം െകാലപാതകമാണോയെന്നും സംശയം ശക്തമായി. പോസ്റ്റ്മോർട്ടത്തിലാണ് സുനിൽകുമാറിനെ വാഹനമിടിച്ചതാണെന്നും ശരീരത്തിലെ മുറിവുകൾ ഇതിെൻറ ഭാഗമാണെന്നും തെളിഞ്ഞത്. മൃതദേഹം വാഹനത്തിൽ കുരുങ്ങിപ്പോയതാെണന്നും ശരീരഭാഗങ്ങൾ റോഡിൽ കിടന്ന് ഉരഞ്ഞതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതായും പുന്നപ്ര പൊലീസ് പറഞ്ഞു. അതേസമയം, അപകടത്തിൽെപട്ടയാളെ രക്ഷിക്കാൻ ഇടിച്ച വാഹനത്തിലുള്ളവർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയും മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു എന്നും പറയുന്നുണ്ട്.
മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലാതിരിക്കുകയും അത് കിലോമീറ്റർ അകലെ ആവുകയും ചെയ്തതിന് പിന്നിലുണ്ടായ ദുരൂഹത മാറ്റാൻ പൊലീസ് തുടരേന്വഷണം നടത്തുന്നുണ്ട്. തോട്ടപ്പള്ളി ഭാഗത്ത് ബുധനാഴ്ച പുലർച്ച രണ്ടോടെയാണ് അപകടമെന്നാണ് കരുതുന്നത്. റോഡിൽ ഇടിച്ച കാറിേൻറെതന്ന് കരുതുന്ന ബംപറിെൻറ ഭാഗങ്ങളും ചില്ലുകളും കിടന്നിരുന്നു. രക്തവും ചിതറിയിരുന്നു. ഇൗസമയം ഇതുവഴി കടന്നുപോയ ലോറിക്കാരൻ പുറക്കാടിന് സമീപത്തെ ചായക്കടയിൽ നിർത്തി റോഡിൽ മൃതദേഹം കിടക്കുന്ന വിവരം പറഞ്ഞു. അവരാണ് പൊലീസിൽ അറിയിച്ചത്. എന്നാൽ, പൊലീസ് എത്തുേമ്പാൾ മൃതദേഹം ഇല്ലായിരുന്നു. തുടർന്ന് അമ്പലപ്പുഴ പൊലീസ് സമീപ സ്റ്റേഷനുകളിലേക്ക് വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുലർച്ച നാേലാടെ കളർകോട്ട് മന്ത്രി ജി. സുധാകരെൻറ ഒാഫിസിന് സമീപം റോഡരികിൽ മൃതദേഹം കണ്ടെത്തിയത്.
വഴിയാത്രികൻ റോഡിൽ കിടന്ന മൃതദേഹം കണ്ട് ഭയപ്പെട്ട് മറ്റുള്ളവരെ അറിയിച്ചു. അവർ പൊലീസിലും അറിയിച്ചു. അപകടം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡും പഴ്സും ശേഖരിച്ച പൊലീസ് അതിെല ഫോൺ നമ്പറിൽ ബന്ധപ്പെട്ടാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. കളർകോട്ട് മൃതദേഹം കിടന്നത് അടിവസ്ത്രം മാത്രമായിട്ടായിരുന്നു. മറ്റ് വസ്ത്രഭാഗങ്ങൾ തോട്ടപ്പള്ളിയിൽനിന്ന് പൊലീസ് പിന്നീട് കണ്ടെടുത്തു. പുലർച്ചതന്നെ പുന്നപ്ര പൊലീസ് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മകനെത്തിയാണ് തിരിച്ചറിഞ്ഞത്. ഫോറൻസിക് വിദഗ്ധർ അപകടസ്ഥലത്തും മൃതദേഹം കിടന്ന ഭാഗത്തും പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു.
സുനിൽകുമാർ പ്ലംബർ-ഇലക്ട്രീഷൻ ജോലി ചെയ്യുന്ന ആളാണെന്നും ദിവസങ്ങൾ കഴിഞ്ഞാണ് സാധാരണ വീട്ടിൽ വരാറുള്ളതെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. നാലുദിവസം മുമ്പാണ് വീട്ടിൽനിന്ന് പോയത്. നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം വീട്ടിൽ സംസ്കരിച്ചു. ഭാര്യ: സരസമ്മ. മക്കൾ: സുമേഷ്, സുകന്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.