ഓണച്ചെലവ്: 4200 കോടി രൂപ മുൻകൂർ വായ്പയെടുക്കാൻ കേന്ദ്രാനുമതി

തിരുവനന്തപുരം: ഓണച്ചെലവിനായി 4200 കോടി രൂപ മുൻകൂർ വായ്പയെടുക്കാൻ കേന്ദ്രം അനുമതി ലഭിച്ചതിന് പിന്നാലെ സംസ്ഥാനം 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു. വികസനപ്രവർത്തനങ്ങളുടെ ധനശേഖരണത്തിനാണ് കടപ്പത്രം പുറപ്പെടുവിക്കുന്നതെന്നാണ് ധനമന്ത്രാലയത്തിന്‍റെ വിശദീകരണം.

ഈ വർഷം ആകെ 37,512 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുമതി നൽകിയത്. അതിൽ 21,253 കോടി രൂപ ഡിസംബർ‌ വരെ എടുക്കാം. ജനുവരി മുതൽ മാർച്ച് വരെയാണ് ശേഷിക്കുന്ന തുക കടമെടുക്കാനാവുക. കഴിഞ്ഞ ചൊവ്വാഴ്ചയോടെ 21,253 കോടി രൂപ കടമെടുത്തു. ജനുവരി- മാർച്ച് കാലയളവിലേക്കു തുകയിൽനിന്ന് 5000 കോടി മുൻകൂർ വായ്പയെടുക്കാൻ കേരളം കേന്ദ്ര അനുമതി തേടിയിരുന്നു.

എന്നാൽ, ഇപ്പോൾ ലഭിച്ചത് മുൻകൂർ വായ്പ അനുമതിയാണോ നേരത്തേ ആവശ്യപ്പെട്ട പ്രകാരം വായ്പാ പരിധി ഉയർത്തിയതാണോ എന്ന കാര്യം വ്യക്തമല്ല. സെപ്റ്റംബർ 10ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴി കടപ്പത്രത്തിനുള്ള ലേലം നടക്കും.

Tags:    
News Summary - Onam cost: Central permission to take advance loan of Rs 4200 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.