തൃശൂരില്‍ വൈദികന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു; തിയറ്റര്‍ ഉടമ ഡോ. ഗിരിജയും അംഗത്വം സ്വീകരിച്ചു

തൃശൂര്‍: ബി.ജെ.പിയുടെ അംഗത്വ കാമ്പയിനിടെ വൈദികന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. കുരിയച്ചിറ മാര്‍ മാറി സ്ലീഹ പള്ളി വികാരി ഫാ. ഡെന്നി ജോണ്‍ ആണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

തൃശൂരിലെ തിയറ്റര്‍ ഉടമ ഡോ. ഗിരിജയും ബി.ജെ.പിയില്‍ ചേര്‍ന്നു. വ്യാഴാഴ്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയില്‍നിന്നാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. സൈബര്‍ ആക്രമണവും സാമൂഹികമാധ്യമ അക്കൗണ്ട് പൂട്ടിക്കലും വഴി തിയറ്റര്‍ നടത്തിപ്പില്‍ പ്രതിസന്ധി നേരിട്ട വ്യക്തിയാണ് ഗിരിജ. സ്വന്തം തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പ്രചാരണത്തിനും ബുക്കിങ്ങിനുമായി ഗിരിജ സമൂഹ മാധ്യമത്തിലിടുന്ന പോസ്റ്റുകളെല്ലാം അസഭ്യവര്‍ഷം നേരിട്ടതോടെയാണ് തിയറ്ററിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായത്.

ഗിരിജയുടെ ദുരിതാവസ്ഥ പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ചേംബര്‍ ഓഫ് കോമേഴ്‌സ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പിന്തുണയുമായി രംഗത്തുവന്നിരുന്നു.

മോഹനവർമ ബി.ജെ.പിയിൽ

കൊ​ച്ചി: സാ​ഹി​ത്യ​കാ​ര​ൻ കെ.​എ​ൽ. മോ​ഹ​ന​വ​ർ​മ ബി.​ജെ.​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​നാ​ണ് അം​ഗ​ത്വം ന​ൽ​കി​യ​ത്

Tags:    
News Summary - In Thrissur, the priest joined the BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.