ആയൂർ: ഫർണിച്ചർ കടയിലേക്ക് ടെേമ്പാ വാൻ ഇടിച്ചുകയറി ജീവനക്കാരായ രണ്ടുപേർ മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചടയമംഗലം പണയിൽ ഗൗരീനന്ദനം (കടവീട്ടിൽ) രാഘവൻ നായരുടെയും പരേതയായ രാജമ്മയുടെയും മകൻ ശശികുമാരൻനായർ (48), ചെങ്ങമനാട് ചേത്തടി, കൗസ്തുഭത്തിൽ ഹരികുമാർ (55) എന്നിവരാണ് മരിച്ചത്.
വയയ്ക്കൽ മഞ്ജു നിവാസിൽ മോഹനൻപിള്ള (62), അറയ്ക്കൽ ഷിജു (35) എന്നിവരാണ് ചികിത്സയിലുള്ളത്. ശനിയാഴ്ച രാത്രി 12 ഒാടെ കൊട്ടാരക്കരയിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന കറിപൗഡർ കമ്പനിയുടെ വാനാണ് ഫർണിച്ചർ പാലസിെൻറ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്. കടയുടെ മുന്നിൽ ജീവനക്കാർ വിശ്രമിക്കുമ്പോഴായിരുന്നു സംഭവം. ൈഡ്രവർ അപകടം നടന്നയുടനെ കടന്നുകളഞ്ഞു. ഒാടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. സംഭവസ്ഥലത്തുവെച്ച് തന്നെ ശശികുമാരൻ നായർ മരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ഹരികുമാർ മരിച്ചത്. ബിന്ദുകുമാരിയമ്മയാണ് ശശികുമാരൻ നായരുടെ ഭാര്യ. മകൾ: അയന. മഞ്ജുഷയാണ് ഹരികുമാറിെൻറ ഭാര്യ. മക്കൾ: ആര്യ, അഞ്ജന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.