ചങ്ങരംകുളം: സംസ്ഥാന പാതയില്‍ വളയംകുളത്ത് വാഹനാപകടത്തില്‍ മൂവാറ്റുപുഴ സ്വദേശികളായ രണ്ട് പേര്‍ക്ക് ദാരുണാന ്ത്യം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കുറ്റിപ്പുറം-തൃശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളത്തിനടുത്ത് വളയംകുളത്ത ാണ് അപകടമുണ്ടായത്. റോഡരികില്‍ നിര്‍ത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പിറകില്‍ ഇവർ സഞ്ചരിച്ച കാര്‍ നിയന്ത്രണം നഷ ്ടമായി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഒരാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂവാറ്റുപുഴ ആട്ടായം കൊല്ലം കുടിയിൽ ബഷീറിെൻറ മകൻ ഷിബിൻ (28), മൂവാറ്റുപുഴ വാഴപ്പിള്ളി പടിഞ്ഞാറെച്ചാലിൽ യൂസുഫിെൻറ മകൻ സമർ പി. യൂസുഫ് (27) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂവാറ്റുപുഴ ചെരുവി കാട്ടില്‍ ഷാജി (47) തൃശൂർ അശ്വനി ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലാണ്.
പുലര്‍ച്ചെയായതിനാൽ അപകട വിവരം ആരും അറിഞ്ഞില്ല. ഏറെ നേരം കഴിഞ്ഞാണ് അപകടം മറ്റു യാത്രക്കാരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ചങ്ങരംകുളം പൊലീസും ഹൈവേ പൊലീസും ആംബുലന്‍സ് ഡ്രൈവര്‍മാരും സ്ഥലത്തെത്തി വാഹനം പൊളിച്ചാണ് കാറിനകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്.
തുടർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചച്ചെങ്കിലും രണ്ട് പേരും മരിച്ചിരുന്നു. തൃശൂര്‍ അശ്വനി ആശുപത്രിയില്‍ സൂക്ഷിച്ച ഇരുവരുടെയും മൃതദേഹം പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. സൃഹൃത്തുക്കളായ ഇരുവരും കണ്ണൂരിൽ വണ്ടി കച്ചവടത്തിന് പോയി മടങ്ങും വഴിയാണ് അപകടം. വെള്ളിയാഴ്ച രാത്രിയാണ് നാട്ടിൽനിന്ന് പോയത്.
ഷെമിയാണ് ഷിബിെൻറ മാതാവ്. ഭാര്യ: മുഹ്സിറ. സഹോദരങ്ങൾ: സെറിൻ, ഷെഫിൻ. ബീവിയാണ് സമർ പി. യൂസഫിെൻറ മാതാവ്. ഭാര്യ: മുംതാസ്. സഹോദരങ്ങൾ: സുർജി, മാഹിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.