ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ സൂപ്രണ്ടിന്റെ മാനസികപീഡനത്തെ തുടർന്ന് ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് ആത്മഹത്യക്കു ശ്രമിച്ചതായി ആക്ഷേപം. പേരാമ്പ്ര സ്വദേശി മണ്ഡലി വീട്ടില്‍ ഡീന ജോണ്‍ (51) ആണ് ശനിയാഴ്ച സൂപ്രണ്ടിന്റെ മുറിയില്‍ ഗുളിക കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. സഹപ്രവര്‍ത്തക തട്ടിക്കളഞ്ഞതിനാല്‍ കുറച്ച് ഗുളികകള്‍ മാത്രമാണ് വയറ്റിനകത്തു പോയത്. ക്രിസ്മസിന് ഡീന മൂന്നു ദിവസത്തെ അവധി ചോദിച്ച് അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍, ആശുപത്രിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനാല്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന അനൗദ്യോഗിക നിര്‍ദേശമുള്ളതിനാല്‍ അവധി നല്കാന് സാധിക്കില്ലെന്ന് സൂപ്രണ്ട് പറഞ്ഞതായി ഡീന പറയുന്നു. എന്നാല്‍, അന്നേദിവസം ഡീന അവധി എടുക്കുകയും ചെയ്തു. ഇതിന് സൂപ്രണ്ട് മെമ്മോ നല്‍കിയിരുന്നു. മെമ്മോക്ക് നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന കാരണം പറഞ്ഞ് സൂപ്രണ്ടിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി അധിക്ഷേപിച്ച് സംസാരിച്ചതില്‍ മനംനൊന്താണ് ആത്മഹത്യക്കു ശ്രമിച്ചതെന്ന് ഡീന മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.