തിരുവനന്തപുരം: മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മാസപ്പടിക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്ത വാർത്തയിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരുമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. നരേന്ദ്രമോദി വേട്ടയാടുന്നു എന്ന സി.പി.എം വാദം വിലപ്പോകില്ല. എം.വി. ഗോവിന്ദൻ ആദ്യം, വീണ വിജയൻ കരിമണല്‍ കമ്പനിക്ക് നല്‍കിയ സേവനം എന്തെന്ന് പറയട്ടെ. സി.പി.എം - ബി.ജെ.പി ഒത്തുകളി എന്ന ആരോപണം ഉയർത്തിയവർ എവിടെപ്പോയി എന്നും വി. മുരളീധരൻ ചോദിച്ചു.
വീണ വിജയന് എതിരെ കേസ് വന്നാൽ പ്രതിപക്ഷ നേതാവിന് നോവും. മാധ്യമങ്ങൾ വിഷയം പുറത്ത് കൊണ്ടുവന്നപ്പോൾ നിയമസഭയിൽ പോലും ഉന്നയിക്കാതിരുന്നയാളാണ് വി. ഡി. സതീശൻ. തിരഞ്ഞെടുപ്പ് സമയത്ത് അന്വേഷണം വന്നാൽ തെരഞ്ഞെടുപ്പ് സ്റ്റണ്ട് എന്നും അല്ലാത്തപ്പോൾ വന്നാൽ വേട്ടയാടലും എന്ന് ആരോപിക്കുന്നവർ ഏത് സമയത്ത് അന്വേഷണം വേണം എന്നാണ് പറയുന്നത് എന്നും വി. മുരളീധരൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.