തിരുവനന്തപുരം: ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ പുരസ്‌ക്കാരങ്ങൾ - സംസ്ഥാന ഭിന്നശേഷി പുരസ്കാരം 2024 പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.
സർക്കാർ മേഖലയിലെ മികച്ച ജീവനക്കാർ (25000 രൂപ വീതം):
പ്രഫസർ ഡോക്ടർ ബീന കൃഷ്ണൻ എസ്.കെ:
(തിരുവനന്തപുരം സ്വദേശിനി. നൂറു ശതമാനം കാഴ്ചപരിമിതി ഉള്ള വ്യക്തി. നെടുമങ്ങാട് കെ.വി.എസ്.എം ഗവ. കോളജിൽ മലയാളം വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ. നാലുവർഷ ഡിഗ്രി കോഴ്‌സിന്റെ ഭാഗമായ സിലബസ് രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ചു. കാഴ്ചപരിമിതരായ വനിതകളിൽ കേരളത്തിലെ ആദ്യ റിസർച്ച്ഗൈഡ്. കമുകറ ഫൗണ്ടേഷന്റെ മികച്ച ഗായികക്കുള്ള പുരസ്കാരം അഞ്ചു തവണ ലഭിച്ചു)
എ. മുജീബ് റഹ്‌മാൻ:
(വേങ്ങര ജി.വി.എച്ച്.എസ് സ്‌കൂളിൽ ലാബ് അസിസ്റ്റന്റ്. തന്റെ കേൾവി പരിമിതിയെ മറികടന്നുകൊണ്ട് എല്ലാ വിധ പാഠ്യ-പാഠ്യേതര പരിപാടികളും സജീവ പങ്കാളി. സ്ക്കൂളിലെ കംപ്യൂട്ടർലാബിൽ പ്രാക്ടിക്കലുകളിൽ വൊക്കേഷണൽ ഇൻസ്ട്രക്ടറേയും വിദ്യാർഥികളേയും സഹായിക്കുകയും ലാബിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്യുന്നു. കേൾവിഭിന്നശേഷിക്കാരായ മലപ്പുറം കായികതാരങ്ങളെ ജില്ല-സംസ്ഥാന-ദേശീയ കായികമേളകളിൽ പങ്കെടുപ്പിക്കുന്നതിൽ നേതൃപങ്ക് വഹിക്കുന്നു)
കൊച്ചുനാരായണി:
(മങ്കര ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി. അറുപത്തഞ്ചു ശതമാനം ലോക്കോമോട്ടോർ ഭിന്നശേഷിയുള്ള വ്യക്തി. രണ്ടാം വയസ്സിൽ പോളിയോ ബാധിച്ച് വലതുകാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു. പറളി, മങ്കര ഗ്രാമപഞ്ചായത്തുകളിൽ നൂറുശതമാനം നികുതിപിരിവ് സാക്ഷാത്കരിച്ചതിന് അംഗീകാരം നേടിയിരുന്നു. മങ്കരയെ പാലക്കാട് ജില്ലയിലെ ഐ.എസ്.ഒ സർട്ടിഫിക്കേഷനുള്ള ആദ്യ ഗ്രാമ പഞ്ചായത്താക്കുന്നതിലും രാജ്യത്തെ ആദ്യ എയ്‌ഡ്‌സ് സാക്ഷരത പഞ്ചായത്താക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. മങ്കരപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുവേണ്ടി തെറാപ്പിസെൻ്റർ, പകൽവീട് എന്നിവ നിർമ്മിക്കുന്നതിനും തുടക്കം കുറിച്ചു)
ഡോ. കെ.പി നിധീഷ്:
(കണ്ണൂർ സ്വദേശി. നാൽപ്പത് ശതമാനം അസ്ഥിവൈകല്യം ഉളള വ്യക്തി. കൃഷ്ണമേനോൻ കോളജിൽ അസിസ്റ്റന്റ് പ്രഫസർ. ജില്ലയിലെ ഭിന്നശേഷി വ്യക്തികളിൽ ആത്മവിശ്വാസവും പ്രചോദനവും പകരുന്ന നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു. കോളജിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കൂടിയാണ്)
മുഹമ്മദ് ജാബിർ:
(ജന്മനാ മസ്ക്കുലർ ഡിസ്ട്രോഫി ബാധിതൻ. ബി –കോംബിരുദധാരി. കൊച്ചിയിൽ Fragomen Immigration Service India Private Limited Infopark സ്ഥാപനത്തിൽ സീനിയർ പ്രൊസസ് അസിസ്റ്റന്റ്. എസ്.എം.എ ബാധിതരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ്) ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് അംഗം. എസ്.എം.എ ബാധിച്ച 92 പേർക്ക് ജോലികണ്ടെത്തി നൽകി. എസ്.എം.എ ബാധിതർക്ക് കരകൗശല നിർമ്മാണത്തിലും ഐ.ടി, ഡിജിറ്റൽമാർക്കറ്റിങ്, ഗ്രാഫിക് ഡിസൈനിങ് എന്നിവയിലും പരിശീലനം നൽകുന്നതിൽ വ്യാപൃതൻ)
സന്തോഷ് മേനോൻ:
(പാലക്കാട് ജില്ലക്കാരൻ. 65% ഇന്റെലക്ച്വല്‍ ഡിസബിലിറ്റി ഉള്ള വ്യക്തി. 2020-ല്‍ പ്രതീക്ഷാ സ്പെഷ്യൽ സ്‌കൂൾ ഫോർ മെന്റലി റീടാർഡെദിൽ നിന്നും സ്ക്രൈബിന്റെ സഹായത്തോടെ 10, +2 പരീക്ഷകൾ വിജയിച്ച ശേഷം അതേ സ്ഥാപനത്തിൽ ഫോട്ടോഗ്രഫർ ആയും വെഹിക്കിൾ അറ്റന്റർ ആയും ജോലി ചെയ്യുന്നു. ഫോട്ടോഗ്രഫിയിലും കംപ്യൂട്ടറിലും വൈദഗ്ധ്യം നേടി. സ്ഥാപനത്തിലെ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി ജോലികൾ മുഴുവൻ സ്വയം നിറവേറ്റുന്നു. ഇതിനിടെ കാർഷിക കോഴ്‌സ് പൂർത്തിയാക്കി സ്ഥാപനത്തിലെ കുട്ടികളെ കൃഷിയിലേക്കും പ്രചോദിപ്പിക്കുന്നു)
കെ.വി.എം ട്രസ്റ്റ്, ചേർത്തല:
(ദേശീയ ട്രസ്റ്റ് ആക്ട് പ്രകാരം കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനല്ല പുരസ്‌കാരം. ട്രസ്റ്റിന് കീഴിലുള്ള സ്ഥാപനങ്ങളിൽ എല്ലാം ഇന്റലെക്ച്വൽ ഡിസബിലിറ്റി ഉള്ളവർക്കും കേൾവിശക്തി ഇല്ലാത്തവർക്കും സംസാരപരിമിതി ഉള്ളവർക്കും ജോലി നൽകി. ആകെ 179 പേ൪ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ 17 ഭിന്നശേഷിക്കാ൪ക്ക് ഇങ്ങനെ തൊഴിൽ നൽകി)
ഷാലിമാർ സ്റ്റോർസ്, തളിപ്പറമ്പ്:
(വർഷങ്ങളായി ഭിന്നശേഷിക്കാരെ ചേർത്തുനിർത്തി പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലയിലെ സ്ഥാപനം. അവർക്ക് വിവിധങ്ങളായ സഹായങ്ങളും നൽകിവരുന്നു. ആകെയുള്ള 48 ജീവനക്കാരിൽ 12 പേരും ഭിന്നശേഷിക്കാർ. ഇവർക്കായി മാത്രം നടത്തുന്ന വിനോദസഞ്ചാര പരിപാടികളടക്കമുള്ള സംരംഭങ്ങൾ ശ്രദ്ധേയം)
എംമൗസ് വില്ല റെസിഡൻഷ്യൽ സ്‌കൂൾ ഫോർ മെന്‍റലി റീടാർഡെഡ് (വയനാട്):
(മാനന്തവാടി താലൂക്കിൽ സ്ഥിതിചെയ്യുന്ന സ്ഥാപനം. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് മികച്ച പരിശീലനംനൽകുന്നു. 43 വർഷമായി മികച്ചരീതിയിൽ പ്രവർത്തനം. പ്രത്യേക പരിശീലനം നേടിയ അധ്യാപകരും അനധ്യാപകരും ഹൈ-ടെക്ക് ക്ലാസ് റൂമുകളും, പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികച്ച പരിശീലനവും സവിശേഷത. മാനസികവൈകല്യമുള്ള കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും അഭിനന്ദനാർഹമായ സഹായഹസ്‌തം ഒരുക്കുന്ന സ്ഥാപനം)
തണൽ കരുണ സ്‌കൂൾ ഫോർ ഡിഫറെന്റലി ഏബിൾഡ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് (കോഴിക്കോട്)
(കോഴിക്കോട് ജില്ലയില്‍ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി വിവിധ ട്രെയിനിംഗ് മൊഡ്യൂളുകൾ ഡ്യൂളുകൾ നിർമ്മിചു നല്കുന്മ്‌നാ സ്ഥാപനം. ഹൗസ്കീപ്പിംഗ്, പാക്കിംഗ്ജോബ്, ഗോസ്മേക്കിങ്, വെൻഡിങ്മെഷീൻ ഓപ്പറേറ്റർ, ഓട്ടോവാഷ് ബില്ലിംഗ് സ്റ്റാഫ്,ലിഫ്റ്റ്ഓപ്പറേറ്റർ, ഗാർഡനർ, ഓഫീസ്അസിസ്റ്റണ്ട് എന്നീ ട്രെയിനിങ്മൊഡ്യൂളുകൾ വികസിപ്പിച്ചു. ഭിന്നശേഷിക്കാർ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങളുടെ വിപണനത്തിലും സഹായിക്കുന്നു. വിവിധ തെറാപ്പികളും ലഭ്യമാക്കുന്നു. ഭിന്നശേഷിക്കാർക്കായി പ്രത്യേകം സോഫ്റ്റ്സ്കില്ലുകൾ വികസിപ്പിക്കുന്ന പരിശീലനപരിപാടികളും നയിക്കുന്നു)
Kerala Rehabilitation Institute for the Physically affected (KRIPA) ചുണങ്ങംവേലി, എറണാകുളം:
(43 വർഷമായി പ്രവർത്തിച്ചു വരുന്ന പുനരധിവാസകേന്ദ്രം, സ്പെഷ്യൽസ്കൂൾ, ഏർലി ഇൻറർവെൻഷൻ സെൻറർ, ഡേകെയർ തുടങ്ങിയവ അടങ്ങുന്ന സ്ഥാപനം. ഒക്കുപേഷണൽതെറാപ്പി, ഫിസിയോതെറാപ്പി, സ്പീച്ച്തെറാപ്പി, വൊക്കേഷണൽ ട്രെയിനിങ്, ക്ലിനിക്കൽ സൈക്കോളജി, സ്പെഷ്യൽ എഡ്യൂക്കേഷൻ എന്നീ മേഖലകളിൽമാതൃകാപരമായ പ്രവർത്തനം. കുടനിർമ്മാണം, ബുക്ക്ബൈൻഡിങ്, തുടങ്ങിയ വൊക്കേഷണൽകോഴ്സുകളും സാമൂഹ്യനീതി വകുപ്പൊന്നും കീഴിൽ നടപ്പാക്കുന്നു. പരിശീലനം നേടുന്ന വിദ്യാർത്ഥികൾക്ക് കൃപയിലും മറ്റു സ്ഥാപനങ്ങളിലുമായി ജോലികൾ നൽകുന്നതിലും ശ്രദ്ധിക്കുന്നു)
കുമാരി. ശാരിക എ.കെ:
(കോഴിക്കോട് സ്വദേശിനി. സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിൽ എത്തിയ ആദ്യ മലയാളി. ബി.എഇംഗ്ലീഷ്ബിരുദധാരി. 2023 ലെയു.പിഎസ്.സി സിവിൽ സർവീസ് പരീക്ഷ ഉയർന്ന റാങ്കോടെ പാസായി. കൈരളി ടിവിയുടെ ഫീനിക്സ് അവാർഡ് ജേതാവ്. ഭിന്നശേഷിമേഖലയിൽ ഇന്ത്യയുടെഅഭിമാനം എന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്‌ദീപ് സർദേശായി വിശേഷിപ്പിച്ചു)
പി.എ സൂരജ്:
തൃശ്ശൂർ കൊടുങ്ങല്ലൂർ പനങ്ങാട്ട് സ്വദേശി. ലോക്കോമോട്ടോർ ഡിസബിലിറ്റി ഉള്ള വ്യക്തി. ഭിന്നശേഷിക്കാർക്കായി തൊഴിൽപരിശീലനങ്ങൾ ഒരുക്കുന്നതിൽ ബദ്ധശ്രദ്ധൻ. തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിലായും അയ്യായിരത്തിലധികം ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ അപരിശീലനം നൽകി ശാക്തീകരിച്ചു. നിർമ്മാണമേഖലയിലെ ഭിന്നശേഷിക്കാർക്കായി വിവിധ സൊസൈറ്റികൾ രൂപീകരിച്ച് അവർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ വെബ് സൈറ്റ് രൂപീകരിച്ചു. 2021ൽ ഡൽഹി മുതൽ ഹിമാചൽപ്രദേശ് വരെ സ്‌പൈനൽ ഇഞ്ചുറി ബാധിച്ച സൂരജ് ഡ്രൈവിംഗ് പൂർത്തിയാക്കി ഭിന്നശേഷിക്കാർക്ക് ആത്മവിശ്വാസം പകർന്നു. ആ വർഷം തന്നെ ഡൽഹിയിൽനിന്ന്കാർഗിലിലേക്ക് ദുഷ്കരമായ പാതകളിലൂടെ യാത്രയും പൂർത്തിയാക്കി)
കുമാരി ആൻ മൂക്കൻ:
തൃശൂര്‍ നിവാസിയായ പതിനാലുകാരി. ഏഴുമത് ശതമാനം ഡൌൺ സിൻഡ്രോം ബാധിത. SCERT- സംഘടിപ്പിച്ച തൃശ്ശൂർ ജില്ലാ യോഗ മൽസരത്തിൽ ഒളിമ്പ്യാഡിലേക്ക് പൊതുവിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. 2022-ലെജില്ലസ്പോട്സ് യോഗ ചാമ്പ്യൻഷിപ്പ്, ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ്, നാഷണൽ യോഗഒളിമ്പ്യാഡ്, സംസ്ഥാന യോഗഒളിമ്പ്യാഡ്-2023, അന്താരാഷ്ട്ര യോഗാസനമൽസരം-2023 എന്നിവയിലും പ്രതിഭ)
മാസ്റ്റർ. വചസ് രതീഷ്:
കണ്ണൂര്‍ അഴീക്കോട് ചാൽ സ്വദേശിയായ മാസ്റ്റര്‍ വചസ് 80% അസ്ഥിവൈകല്യം ഉള്ള വ്യക്തിയാണ്. അഞ്ചാം ക്ലാസ് വിദ്യാർത്ഥി. അഭിനയവും സംഗീതവും ചിത്രരചനയും ഇഷ്ടവിഷയങ്ങൾ. ഐഡിയൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ബാലതാരാമായി ആദരിക്കപ്പെട്ടു. കിഡ്ആക്ടർജൂറിഅവാർഡ് (2023), മാക്ഫ്രെയിംഇൻ്റർനാഷണൽഫിലീംഫെസ്റ്റിവൽ ഇന്ത്യയുടെ ഉജ്ജ്വലബാല്യം അവാർഡ് (2022), ദേശീയചിത്രരചനാ മത്സരത്തിൽ ഒന്നാംസ്ഥാനം (2022) എന്നിവ നേടിയിട്ടുണ്ട്.
അനു ബി.
(തിരുവനന്തപുരം സ്വദേശി. 45% Intellectual Disability ഉള്ള വ്യക്തി. 2024ൽ ഹരിയാനയിലെ താവ്ദേവി സ്റ്റേഡിയത്തിൽ വച്ച്നടന്ന സ്പെഷ്യൽ ഒളിമ്പിക്‌സ് ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി ഇരട്ട സ്വർണ്ണമെഡൽ നേടി. സ്പെഷ്യൽഒളിമ്പിക്സിൽ സംസ്ഥാന സൈക്ലിംജി മത്സരത്തിലും ഒന്നാംസമ്മാനം നേടി. പഞ്ചായത്ത്തല ഭിന്നശേഷി കായികമേള, സാമൂഹ്യനീതിവകുപ്പ് ജില്ലാപഞ്ചായത്ത്കായികമേള തുടങ്ങിയവയിലും മികച്ച പ്രകടനം)
മുഹമ്മദ് ആസിം പി.
(കോഴിക്കോട് നിവാസി. 90 ശതമാനം ചലനവൈകല്യം ഉള്ള വ്യക്തി. .വെളിമണ്ണ സർക്കാർലോവർ പ്രൈമറി സ്കൂളിനെ അപ്പർപ്രൈമറി ആക്കുവാനുള്ള നിയമപരമായ പോരാട്ടം നയിച്ചു. 2021ൽ കിഡ്സ്റൈറ്റ്സ് ഫൗണ്ടേഷന്റെ അന്താരാഷ്ട്ര ചിൽഡ്രൻസ് പീസ് പ്രൈസിൽ ഫൈനലിസ്റ്റായി. കേരള സംസ്ഥാന പാരാലിംപിക്സിൽ ലോങ്ങ്ജമ്പ്മത്സരത്തിൽ സ്വർണ്ണമെഡൽ നേടി. നീന്തലറിയാത്തതിനാൽ ആരും മുങ്ങിമരിക്കരുതെന്ന സന്ദേശം സമൂഹത്തിനു പകർന്നുകൊണ്ട് നിറഞ്ഞൊഴുകുന്ന പെരിയാർ ഒരുമണിക്കൂർ ഒരു മിനിറ്റിൽ നീന്തിക്കയറി ഏഷ്യൻബുക്ക്ഓഫ്റെക്കോർഡിലു(2022), ഇൻഡ്യൻബുക്ക്ഓഫ്റെക്കോർഡിലും(2022), വേൾഡ്റെക്കോർഡ്സ്യൂണിയനിലും(2022) ഇടംനേടി. കേരള ഗവൺമെന്റിന്റെ ഉജ്ജ്വലബാല്യം പുരസ്ക്കാരം(2017), യൂണിസെഫിന്റെ ചൈൽഡ്അച്ചീവർ അവാർഡ് (2014), ബാംഗ്ലൂർ ആസ്ഥാനമായിട്ടുള്ള കലാം ഫൗണ്ടേഷൻ ഇൻസ്പൈറിങ് ഇന്ത്യൻഅവാർഡ് (2018) തുടങ്ങിയവയും കരസ്ഥമാക്കി)
സജി തോമസ്:
(ഇടുക്കി ജില്ലക്കാരൻ. ഏഴാം ക്ലാസ് വരെ പഠനം. 94% Bilateral profound hearing loss ഉള്ള വ്യക്തിയാണ്. സ്വന്തമായിഒരുവിമാനം നിർമ്മിച്ച് പറപ്പിക്കുക എന്ന ആഗ്രഹം സാക്ഷാത്കരിച്ചു. മൈക്രോലൈറ്റ്എയർക്രാഫ്റ്റ്സ്വന്തമായി നിർമ്മിച്ച രാജ്യത്തെ ഭിന്നശേഷിയുള്ള ആദ്യത്തെവ്യക്തിഎന്ന ഖ്യാതി നേടി. ഇന്ത്യബുക്ക്സ്ഓഫ്റെക്കോർഡ്‌സ് 2014 അംഗീകാരം, നാഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നാഷണൽ രജിസ്റ്റർ (National Register of Grassroot Technological innovations traditional knowledge/ideas) എന്നിവയിൽഇടംനേടുകയും (2011) നാഷണൽഅഡ്വഞ്ചർഫൗണ്ടേഷൻ (2015) അംഗീകാരം എന്നിവ ലഭിക്കുകയും ചെയ്തു)
ആലപ്പുഴ ജില്ല പഞ്ചായത്ത്:
(ജില്ലാപഞ്ചായത്ത്ഫണ്ട് ഉപയോഗിച്ച് 15 ഭിന്നശേഷിക്കാരെ തുല്യതപരീക്ഷ എഴുതിച്ചു. ശാരീരികമാനസിക വെല്ലുവിളി നേരിടുന്നവർക്ക് സ്കോളര്ഷിപ്പുതിം ബത്തയും നൽകാൻ ഗ്രാമ പഞ്ചായത്തുകൾക്ക് വിഹിതം നൽകി. ഗ്രാമപഞ്ചായത്തുകൾക്ക് വിഹിതംനൽകി. ജില്ലാപരിധിയിലുള്ള ചലനശേഷി നഷ്ടപ്പെട്ടവർക്ക് ഇലക്ട്രോണിക് വീൽ ഷെയറുകൾ നല്കുന്നതടക്കമുള്ള വിവിധ പ്രവൃത്തികൾ വിജയകരമാക്കി)
കാസർഗോഡ് ജില്ലാ ഭരണകൂടം:
(എൻഡോസൾഫാൻ മേഖലയിലടക്കം നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങൾക്ക്)
തിരുവനന്തപുരം
മാനസിക വെല്ലുവിളി നേരിടുന്നവർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങൾക്ക്)
നിലമ്പൂർ നഗരസഭ
(ഓട്ടിസം ബാധിതരടക്കമുള്ള വിവിധ ഭിന്നശേഷി കുഞ്ഞുങ്ങൾക്കായി നടത്തിവരട്ടുന്ന വിവിധ പ്രവർത്തനങ്ങൾക്ക്)
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്
മതിലകം ബ്ലോക്ക് പഞ്ചായത്ത്
കതിരൂർ ഗ്രാമ പഞ്ചായത്ത്
കാമാക്ഷി ഗ്രാമ പഞ്ചായത്ത്
പ്രതീക്ഷ ഭവൻ കോഴിക്കോട്
ആലപ്പുഴ സബ് റീജിയണൽ ട്രാൻസ്‌പോർട് ഓഫീസ്
സെന്‍റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുട
റോബി ടോമി, എറണാകുളം
(എറണാകുളം ജില്ല സ്വദേശി. എറണാകുളം അതിരൂപതയിലെ ഭിന്നശേഷി വ്യക്തികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനമായ ഇൻക്ലൂസിസ് ന്യൂറോ ഓർഗ് വഴി എറണാകുളം ജില്ലയെ പ്രധാനമായും കേന്ദ്രീകരിക്കുന്നതോടൊപ്പം പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലേക്കും സേവനം ലഭ്യമാക്കുന്നു. പതിനെട്ട് വയസ്സിന് മുകളിലുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്കും വ്യക്തികൾക്കും വോക്കഷണൽ ട്രെയിനിങ് സെന്റർ മുഖേന അപേക്ഷകൻ്റെ സേവനമേഖല ലഭ്യമാക്കുന്നു. KDISC, KMTC എന്നീ സർക്കാർ പ്ലാറ്റ്ഫോമുകളിലും ഭിന്നശേഷിയുള്ള വ്യക്തികളുടെ നൈപുണ്യ വികസനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഭിന്നശേഷി വ്യക്തികളുടെ ഉന്നമനത്തിനായി കമ്പ്യൂട്ടർ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ ടാറ്റാ കൺസൾട്ടൻസി സർവീസിൽ റിസർച്ച് ചെയ്യുന്നു. കൂടാതെ ഇത്തരം ഗവേഷണങ്ങളുടെ rapid ലാബിൻ്റെ തലവനായും പ്രവർത്തിക്കുന്നു. ഇദ്ദേഹത്തിന്റെ സേവനങ്ങൾ ഉപയോഗിച്ച് പഠിച്ചവർ ടാറ്റാ കൺസൾട്ടൻസി സർവീസിൽ മൂന്നുപേരും ഫെഡറൽ ബാങ്കിൻ്റെ ഫെഡ് സർവീസിൽ രണ്ടുപേരും ജോലി ചെയ്യുന്നു. ഇദ്ദേഹം 40% മുതൽ 70% വരെ ഭിന്നശേഷിയുള്ള യാത്ര ചെയ്യാൻ കഴിയാത്തവരെ, നൈപുണ്യ വികസനത്തിലൂടെ ശാക്തീകരിച്ച്, ജോലിചെയ്ത് വരുമാനമുള്ളവരാക്കി സ്വയം പര്യാപ്തമക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്)
കുമാരി. പൂജ രമേഷ് (തൃശൂർ)
(തൃശൂര്‍ സ്വദേശിനിയായ കുമാരി പൂജ രമേഷ് 60% ഓട്ടിസം ബാധിച്ച വ്യക്തിയാണ്. ഓട്ടിസം എന്ന പരിമിതിയെ ശാസ്ത്രീയമായ പരിശീലനം വഴി അതിജീവിക്കുകയും കര്‍ണാടക സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടി ആത്മ വിശ്വാസത്തോടെ കര്‍ണാടക സംഗീത കച്ചേരി നടത്തുകയും ചെയ്തു. തന്റെ രോഗാവസ്ഥയെ നിഷ്പ്രഭം ആക്കി ചിട്ടയായ സംഗീത സാധനയിലൂടെ സംഗീത കച്ചേരി നടത്തുവാന്‍ ടി വ്യക്തി കാണിച്ച ധൈര്യവും കഴിവും വിവിധ പത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവിധ വേദികളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പൂജയുടെ ജീവിത കഥയും ജൈത്രയാത്രയും നിരവധി ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.