കൊച്ചി: അക്കൗണ്ടുകൾ മരവിപ്പിച്ചാൽ ആളുകൾ എങ്ങനെ ജീവിക്കുമെന്ന് ഹൈകോടതി. എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയോട് നിർദേശിക്കുകയും ചെയ്തു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് വിജു എബ്രഹാം അറിയിച്ചു.
അക്കൗണ്ട് മരവിപ്പിക്കപ്പെട്ടവർ സമർപ്പിച്ച ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്. സി.ആർ.പി.സി 102 പ്രകാരമല്ലാതെ എങ്ങനെയാണ് ഇത്തരത്തിൽ അക്കൗണ്ടുകൾ മരവിപ്പിക്കാൻ കഴിയുകയെന്നും ഹൈകോടതി ചോദിച്ചു. ഇക്കാര്യം കൃത്യമായി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഡിജിറ്റൽ പണവിനിമയ സംവിധാനങ്ങളിലൂടെ ഇടപാടുകൾ നടത്തുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ വ്യാപകമായി മരവിപ്പിക്കപ്പെട്ടിരുന്നു. വിവിധ ജില്ലകളിലായി നിരവധി പേരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.