അക്കൗണ്ട് ഫ്രീസിങ്: പാർലമെൻറ് തെരെഞ്ഞെടുപ്പ് ജയിക്കാൻ ബി.ജെ.പി വളഞ്ഞ വഴികൾ സ്വീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:പാർലമെന്റ് തെരെഞ്ഞെടുപ്പ് ജയിക്കാൻ ബി.. ജെ പി വളഞ്ഞ വഴികൾ സ്വീകരിക്കുന്നതിന് തെളിവാണ് പ്രതിപക്ഷ നേതാക്കളെ ചാക്കിട്ട് പിടിത്തവും അക്കൗണ്ട് ഫ്രീസിങ്ങുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇതിനായി രാജ്യത്തെ ഭരണഘടനാ ഏജൻസികളെയാണ് മോദിസർക്കാർ ഉപയോഗിക്കുന്നത്. ഏറ്റവും ഒടുവിൽ ജയ്‌ഹിന്ദ്‌ ചാനലിന്റെ അക്കൗണ്ട് കഴിഞ്ഞ ദിവസം മരവിപ്പിച്ചിരിക്കുന്നു. ചാനലിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പോലും തടസ്സപ്പെടുത്താനാണ് ശ്രമം.

സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണിത്. എ.ഐ.സി.സി, യൂത്ത് കോൺഗ്രസ്‌ അകൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നാലെ ഉള്ള നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണ്.കോൺഗ്രസുകാരെ ബി.ജെപിയിലേക്ക് ക്ഷണിച്ച് കേന്ദ്ര മന്ത്രി നടത്തിയ പ്രസ്താവനതെരെഞ്ഞെപ്പ് നേരിടാൻ ആത്മശ്വാസമില്ലാത്തതിനാലാണ്. രാജ്യത്ത് പല സംസ്ഥാനത്ത് നിന്നും ബി.ജെ പിലേക്ക് കോൺഗ്രസ് നേതാക്കൾ വരുന്നത് കാണുന്നില്ലേ എന്നാണ് മന്ത്രി ചോദിച്ചത്.

കോൺഗ്രസ് വിട്ട നേതാക്കൾ ഉൽപ്പടെ മറ്റ് പാർട്ടിയിൽ നിന്നും എത്തിയവർ എല്ലാം കേടികളുടെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം നേരിടുന്നവരാണെന്ന കാര്യം മന്ത്രി സൗകര്യപൂർവ്വം മറന്നിരിക്കുന്നു. രാജ്യത്തെ കളങ്കിതർക്ക് എല്ലാം ചേക്കേറാൻ പറ്റിയ പാർട്ടിയായി ബി.ജെ.പി അധ:പതിച്ചു. രാജ്യത്താകമാനം കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് പാർട്ടി വളർത്താനുള്ള തരംതാണ അവസ്ഥയിൽ ബി.ജെ.പി എന്ന പാർട്ടി തരം താണിരിക്കുന്നു-ഇത് കൊണ്ടൊന്നും ഇന്ത്യയിലെ സാധാരക്കാരുടെയും കർഷകരുടെയും ജന രോക്ഷത്തിൽ നിന്നും രക്ഷാ പ്പെടാമെന്ന് കരുതണ്ട.

തികച്ചും അപ്രതീക്ഷിതമാണ് ജയ്ഹിന്ദ് ടി.വിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി.അങ്ങേയറ്റം പ്രതിഷേധാർഹമാണ് ഹൈക്കോടതിയിൽ വ്യവഹാരം നടക്കുന്ന സേവന നികുതി കുടിശ്ശിക സംബന്ധിച്ച ഏഴ് വർഷം പഴക്കമുള്ള കേസിലാണ് നടപടി .

ഇനി രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര എല്ലാ ദിവസവും തൽസമയംകാണിക്കുന്നതാണ് ജയ്‌ഹിന്ദ്‌ ചെയ്ത തെറ്റെങ്കിൽ അത് നേരിട്ട് പറഞ്ഞ് നടപടി സ്വീകരിക്കാനുള്ള ആർജ്ജവമാണ് മോദിയും ഏജൻസികളും കാണിക്കേണ്ടത്. ഈ ഏകാധിപത്യ മനോഭാവത്തെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ ധീരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Account Freezing: Ramesh Chennithala Says BJP Is Taking Crooked Ways To Win Parliamentary Elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.