കാസർകോട്: ആളുകളെ കണ്ണിചേർത്ത് ബാങ്ക് അക്കൗണ്ടുകൾ തുറപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് ചെർപ്പുളശ്ശേരിയിലെ ഷറഫുദ്ദീൻ (32) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം സ്വദേശി അബ്ദുൾ റാസിഖ് കാസർകോട് സി.െഎക്ക് നൽകിയ പരാതിയിലാണ് നടപടി.
ബുധനാഴ്ച രാത്രിയിൽ നഗരത്തിലെ ലോഡ്ജിൽെവച്ചാണ് ഷറഫുദ്ദീൻ പിടിയിലായത്. 14 ബാങ്ക് പാസ്ബുക്കുകളും അത്രയും എ.ടി.എം കാർഡുകളും അക്കൗണ്ട് ഉടമകളുടെ മൊബൈൽ സിംകാർഡുകളും 9000 രൂപയും ഇയാളിൽനിന്ന് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന് പിന്നിൽ വൻ ശൃംഖലയാണെന്ന് വ്യക്തമായതെന്ന് ടൗൺ സി.െഎ സി.എ. അബ്ദുറഹീം പറഞ്ഞു. അബ്ദുൾ റാസിഖിന് പുറമെ മറ്റ് രണ്ടുപേർ കൂടി പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഫേസ്ബുക്കിൽ പ്രതിഭാ വൈഷ്ണവി എന്ന പേരിൽ വ്യാജ അക്കൗണ്ട് തുറന്നാണ് ഷറഫുദ്ദീൻ ആളുകെള ആകർഷിച്ചത്. ഷറഫുദ്ദീനു മുകളിലെ കണ്ണിയാണ് സൂത്രധാരൻ. ഷറഫുദ്ദീൻ 147 പേരെകൊണ്ട് ബാങ്ക് അക്കൗണ്ട് തുറപ്പിച്ചു. മിനിമം ബാലൻസ് തുകയായ 500 രൂപയും സിംകാർഡിനും മറ്റുമുള്ള ചെലവും അക്കൗണ്ട് തുടങ്ങുന്നയാൾക്കുള്ള പ്രതിഫലവുമടക്കം 3750 രൂപയാണ് ഒരാൾക്ക് നൽകുന്നത്. പാസ്ബുക്കും സിംകാർഡും എ.ടി.എം കാർഡും വാങ്ങിയശേഷമാണ് പണം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.