തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പരിചയപ്പെടുത്തിയതും സംയുക്തമായി ലോക്കർ അക്കൗണ്ട് ആരംഭിക്കണമെന്ന് നിർദേശിച്ചതും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാല്‍ അയ്യര്‍. സ്വപ്നയെ തെൻറ ഓഫിസില്‍ കൊണ്ടുവന്ന് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. ഒന്നിച്ച് ലോക്കര്‍ തുടങ്ങാൻ അദ്ദേഹം പറെഞ്ഞന്നും േവണുഗോപാൽ എന്‍ഫോഴ്സ്മെൻറ് വിഭാഗത്തിന് നൽകിയ മൊഴിയില്‍ വ്യക്തമാക്കി. എം. ശിവശങ്കർ എൻഫോഴ്സ്മെൻറ് ഉൾപ്പെടെ മൂന്ന് കേന്ദ്ര ഏജൻസികൾക്കും നൽകിയ മൊഴികളെ ഖണ്ഡിക്കുന്നതാണിത്. സ്വപ്നയുമായി ചേർന്ന് ബാങ്ക് ലോക്കര്‍ തുറക്കാന്‍ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വപ്നയെ പരിചയപ്പെടുത്തിയശേഷം മടങ്ങിയെന്നുമായിരുന്നു ശിവശങ്കറിെൻറ മൊഴി. എന്നാല്‍ തെൻറ ഒാഫിസിൽ മണിക്കൂറുകളോളം ശിവശങ്കറിെൻറ സാന്നിധ്യത്തില്‍ സ്വപ്നയുമായി സംസാരിെച്ചന്ന് വേണുഗോപാൽ പറയുന്നു.
യു.എ.ഇ കോൺസുലേറ്റിെൻറ പേരിൽ വന്ന പാഴ്സലുകൾ സംബന്ധിച്ച് പൊതുഭരണ വകുപ്പിനോടും പ്രോേട്ടാകോൾ ഒാഫിസറോടും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) വിശദീകരണം തേടി. കോൺസുലേറ്റിെൻറ പേരിൽ വന്ന പാഴ്സലുകൾ, അത് വിട്ടുകിട്ടാൻ കൃത്യമായ അനുമതി പ്രോേട്ടാകോൾ ഒാഫിസർ നൽകിയിരുന്നോ എന്നതിലടക്കം വ്യക്തതയാണ് തേടിയിട്ടുള്ളത്.
യു.എ.ഇ കോൺസുലേറ്റിെൻറ പേരിൽ വന്ന പാഴ്സലുകളിൽ മതഗ്രന്ഥം എത്തിച്ചെന്ന് നേരത്തേ വ്യക്തമായിരുന്നു. അതിനുപുറമെ മറ്റ് എന്തൊക്കെ സാധനങ്ങൾ എത്തിയിരുന്നോയെന്ന കാര്യത്തിൽ വ്യക്തത വരുത്തും. കോൺസുലേറ്റിെൻറ പേരിലെത്തിയ പാഴ്സലുകൾ വിമാനത്താവളത്തിലെ കാർഗോയിൽനിന്ന് കോൺസുലേറ്റിലും അവിടെനിന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി ആപ്റ്റിലും എത്തിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സി ആപ്റ്റിെൻറ വാഹനത്തിൽ ഇൗ പാഴ്സലുകൾ എടപ്പാൾ ഉൾപ്പെടെ സ്ഥലങ്ങളിൽ എത്തിക്കുകയായിരുന്നു.
പാഴ്സലുകൾ വഴി സ്വർണം പോലുള്ളവ കടത്തിയോയെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്. കസ്റ്റംസും എൻ.െഎ.എയും ഇതുസംബന്ധിച്ച് നേരത്തേ അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എൻഫോഴ്സ്മെൻറ് വിഭാഗവും പാഴ്സൽ നീക്കം സംബന്ധിച്ച വിശദാംശങ്ങൾ തേടിയിട്ടുള്ളത്.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളുടെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം സംബന്ധിച്ചും അന്വേഷണം. പ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവര്‍ക്ക് കൂടുതൽ ബാങ്കുകളിൽ നിക്ഷേപമുണ്ടായിരുന്നെന്നാണ് വ്യക്തമാകുന്നത്. പൂവാർ, മുട്ടത്തറ എന്നിവിടങ്ങളിലെ സഹകരണബാങ്കുകളിലെ നിക്ഷേപത്തെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.