ചങ്ങരംകുളം: ബസ് കാത്തിരിപ്പ് കേന്ദ്രം തീവെച്ച കേസിലെ പ്രതി 24 വര്‍ഷത്തിനുശേഷം പിടിയിലായി. കൊഴിക്കര തിരുത്തുപുലാക്കൽ വീട്ടിൽ സലീമിനെയാണ് (43) ചാലിശ്ശേരി ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിലിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
1997ൽ ഇടത് യുവജന സംഘടന നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം രാഷ്ട്രീയ വിരോധം മൂലം തീവെച്ചുനശിപ്പിച്ചു എന്നതായിരുന്നു കേസ്. മറ്റു പ്രതികളെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു. സംഭവത്തിനുശേഷം ഗൾഫിലേക്ക് മുങ്ങിയ സലീമിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
രഹസ്യമായി നാട്ടിൽ വന്നുപോയിരുന്ന പ്രതി ദീർഘ കാലത്തിന് ശേഷം വീട്ടിൽ താമസിച്ചപ്പോഴാണ് പൊലീസ് പിടികൂടിയത്. സി.പി.ഒമാരായ നിഷാദ്, സുരേഷ് ബാബു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.