ആസിഡ് ആക്രമണക്കേസ് പ്രതി 22 വർഷത്തിനുശേഷം പിടിയില്‍

ചേർത്തല: ആസിഡ് ആക്രമണക്കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞ പ്രതി 22 വർഷത്തിനുശേഷം പിടിയിൽ.കൊലക്കേസ് പ്രതിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയ കേസിലെ പ്രതി കോട്ടയം കടനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കാവതിയാൻകുന്നേൽ വീട്ടിൽ സുനിലിനെയാണ് (41) ചേർത്തല പൊലീസ് സൈബർ സാങ്കേതിക മികവിലൂടെ അറസ്റ്റ് ചെയ്തത്.

കൊലക്കേസ് പ്രതിയായിരുന്ന കോട്ടയം പാല കുളക്കാട് സ്വദേശിയും ചേർത്തല മുനിസിപ്പൽ നാലാം വാർഡ് നടുവിലേമുറിയിലെ താമസക്കാരനുമായ പ്രസാദിന്‍റെ (ഉണ്ണി -57) കാഴ്ചയാണ് നഷ്ടപ്പെടുത്തിയത്. 2000 ഒക്ടോബറിൽ വാരനാട് ക്ഷേത്രത്തിന് സമീപത്തായിരുന്നു ആക്രമണം.

വൈക്കം സ്വദേശിയെ തണ്ണീർമുക്കം ബണ്ടിൽവെച്ച് ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രസാദ്.ചേർത്തല ഇൻസ്‌പെക്ടർ ബി. വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.  

Tags:    
News Summary - Accused in acid attack case arrested after 22 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.