ആലുവ: വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കരുമാലൂർ വെളിയത്തുനാട് തടിക്കക്കടവ് ഭാഗത്ത് കൂട്ടുങ്ങപറമ്പിൽ വീട്ടിൽ ഇബ്രാഹിം (ഉമ്പായി-3 ) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ മാർച്ചിൽ ആലുവയിൽ തോക്ക് ചൂണ്ടി ഹൈവേ കൊള്ള നടത്തിയ കേസ്, കൊലപാതക ശ്രമം, ദേഹോപദ്രവം, തട്ടിപ്പ്, ആത്മഹത്യ പ്രേരണ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തൽ തുടങ്ങിയ കേസുകളിലെ പ്രതിയാണ്. നിരന്തര കുറ്റവാളികൾക്കെതിരെ കർശന നടപടിയുമായി മുമ്പോട്ടു പോകുമെന്നും കൂടുതൽ പേർ നിരീക്ഷണത്തിലുണ്ടെന്നും ജില്ല പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.