തിരൂർ: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീണ്ടും പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. തിരൂർ പറവണ്ണ ആലിൻചുവട് അമ്പലപ്പറമ്പിൽ നസീറുദ്ദീനെയാണ് (47) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരുവർഷം മുമ്പ് 13കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം കുടുംബം പരാതി നൽകിയിരുന്നു. ഈ കേസിലാണ് തിരൂർ സി.ഐ എം.ജെ ജിജോയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആറുമാസം മുമ്പ് മറ്റൊരു പോക്സോ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയയാളാണ് പ്രതി.
പറവണ്ണ പ്രദേശത്ത് വ്യാജ സിദ്ധൻ ചമഞ്ഞു ചികിത്സ നടത്തിയിരുന്ന ഇയാൾ ആറ് വിവാഹം കഴിച്ചതായി അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.
പ്രതിയെ പിടികൂടിയ സംഘത്തിൽ തിരൂർ സി.ഐയോടൊപ്പം എസ്.സി.പി.ഒ ഹരീഷ്, സി.പി.ഒമാരായ ഷെറിൻ ജോൺ, അജിത് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.