കോഴിക്കോട്: സഹോദരനെ കഴുത്തിൽ മുണ്ടിട്ട് കൊന്ന് റബർ മരത്തിൽ കെട്ടിത്തൂക്കിയെന്ന കേസിൽ പ്രതിയെ വെറുതെ വിട്ടു. ചക്കിട്ടപാറ മുതുകാട് കൊാളത്തൂർ കോളനിയിൽ സുനിൽ എന്ന അപ്പുവിനെ (25)യാണ് നാലാം അഡീഷനൽ സെഷൻസ് ജഡ്ജ് മോഹൻ ജോർജ് വിട്ടയച്ചത്. 2018 ജൂലൈ 24ന് രാത്രി 12ഓടെ വീട്ടിൽവെച്ച് അനിയൻ അനുവിനെ വധിച്ചതായാണ് കേസ്. ഈ മരണത്തിൽ മാതാവിന് സംശയമുണ്ടെന്ന് മനസ്സിലാക്കിയ പ്രതി ഒരുകൊല്ലം കഴിഞ്ഞ് മാതാവിനെയും കൊന്നിരുന്നു.
ഈ കേസിൽ കോടതി പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. മാതാവിന്റെ കൊലക്കേസ് അന്വേഷണത്തിനിടെയാണ് നേരത്തേ ആത്മഹത്യയായി കരുതിയ സഹോദരന്റെ മരണത്തിലും പെരുവണ്ണാമുഴി പൊലീസ് പ്രതിക്കെതിരെ കേസെടുത്തത്. രണ്ട് കേസിലും, താനാണ് കൊല നടത്തിയതെന്ന് പ്രതി പിന്നീട് മജിസ്ട്രേറ്റ് മുമ്പാകെ മൊഴിയും നൽകി. എന്നാൽ സഹോദരനെ കൊന്നുവെന്നതിന് മതിയായ തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് പ്രതിയെ വിട്ടയച്ചത്. പ്രതിക്കുവേണ്ടി ലീഗൽ എയ്ഡ് ചീഫ് ഡിഫൻസ് കൗൺസൽ അഡ്വ. പി. പീതാംബരൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.