കാസർകോട്: നഴ്സുമാർ സമരം നടത്താൻ ആശുപത്രിക്ക് മുന്നിൽ സ്ഥാപിച്ച പന്തൽ കത്തിച്ചശേഷം പന്തലിൽ ചാണകം വിതറി. കാസർകോട് തളങ്കരയിലെ സ്വകാര്യ ആശുപത്രിക്ക് പുറത്ത് സ്ഥാപിച്ച സമരപ്പന്തലിലാണ് അതിക്രമം. സമരത്തിലേർപ്പെട്ട നഴ്സുമാർക്കായി ബുധനാഴ്ച വൈകീട്ട് കെട്ടിയ പന്തലാണ് ഇരുട്ടിെൻറമറവിൽ ഒരുസംഘം അഗ്നിക്കിരയാക്കിയശേഷം ചാണകം വിതറിയത്. ഇന്നലെ രാവിലെ സമരപ്പന്തലിലെത്തിയ നഴ്സസ് അസോസിയേഷൻ ഭാരവാഹികളാണ് സമരപ്പന്തൽ കത്തിച്ചനിലയിൽ കണ്ടത്. പന്തലിന് മുകളിൽ വിരിച്ച പ്ലാസ്റ്റിക് ഷീറ്റ് ഉരുകി നശിച്ചനിലയിലായിരുന്നു.
സമരം പൊളിക്കാൻ ശ്രമിക്കുന്നവരാണ് സമരപ്പന്തൽ കത്തിച്ചതെന്ന് സമരസമിതി പ്രവർത്തകർ ആരോപിച്ചു. അസോസിയേഷൻ കാസർകോട് ടൗൺ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ്.െഎ അജിത്കുമാറിെൻറ നേതൃത്വത്തിൽ സംഭവസ്ഥലം പരിശോധിച്ചു. പന്തലിൽ നടന്ന അതിക്രമത്തിൽ ആശുപത്രിക്ക് ഉത്തരവാദിത്തമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി എസ്.െഎ പറഞ്ഞു.
പിന്നീട്, പന്തൽ പുനർനിർമിച്ചാണ് മൂന്നാം ദിവസത്തെ സമരം ആരംഭിച്ചത്. കാസർകോെട്ട സത്താർ ബാേങ്കാട് എന്ന സാമൂഹികപ്രവർത്തകൻ നഴ്സുമാർക്ക് ഇരിക്കാൻ കസേരകളും എത്തിച്ചു. വിവരമറിഞ്ഞ് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ലിബിൻ തോമസ്, ജനറൽ സെക്രട്ടറി മുഹമ്മദ് ഷിഹാബ് എന്നിവർ സമരപ്പന്തൽ സന്ദർശിച്ചു. നഴ്സസ് അസോസിയേഷെൻറ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് മറ്റു സംഘടനകളും സമരപ്പന്തലിലേക്ക് എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.