കൊച്ചി: അന്തർസംസ്ഥാന സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ കേരളത്തിൽ അന്യായമായി ത ടഞ്ഞുവെക്കുകയും പിഴചുമത്തുകയും ചെയ്യുന്നത് തടയണമെന്ന ഹരജിയിൽ ഹൈകോടതി സർക്ക ാറിെൻറ വിശദീകരണം തേടി. സംസ്ഥാന അതിർത്തി കടന്നെത്തുന്ന ബസുകൾ കേരളത്തിലെ ഗതാഗത ഉദ്യോഗസ്ഥർ മണിക്കൂറുകളോളം തടഞ്ഞുെവക്കുന്നത് ടൂറിസ്റ്റുകളടക്കം യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി ബംഗളൂരു മടിവാളയിലെ ബസ് ഓപറേറ്റിങ് സ്ഥാപനമായ കേരള ലൈൻസ് ഉടമ എസ്. സനിത്ജൻ നൽകിയ ഹരജിയിലാണ് വിശദീകരണം തേടിയത്.
വിവിധ ട്രാവൽ ഏജൻസികളുമായുള്ള കരാറിെൻറ അടിസ്ഥാനത്തിൽ മതിയായ നികുതിയടച്ചാണ് ബസുകൾ സർവിസ് നടത്തുന്നതെന്ന് ഹരജിയിൽ പറയുന്നു. എന്നാൽ, ബസുകൾ തടഞ്ഞിട്ട് പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചെന്ന പേരിൽ അധികൃതർ നടപടിയെടുക്കുകയാണ്. ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ തയാറാക്കി ബസ് ജീവനക്കാരെക്കൊണ്ട് അതിൽ നിർബന്ധിച്ച് ഒപ്പുവെപ്പിക്കുന്നു. തുടർന്ന് പിഴയായി പണം അടപ്പിക്കുന്നു.
മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 86 പ്രകാരം പെർമിറ്റ് വ്യവസ്ഥ ലംഘിച്ചെന്ന പേരിൽ പെർമിറ്റ് റദ്ദാക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. നടപടിക്കുമുമ്പ് പെർമിറ്റ് ഉടമയുടെ വിശദീകരണം തേടണമെന്ന ചട്ടംപോലും ലംഘിച്ചാണ് നടപടി. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. കുറ്റം വ്യക്തമാകാതെതന്നെ പിഴ ഈടാക്കുകയാണ്. നിയമവിരുദ്ധ നടപടികൾ തടയണമെന്നും വിലക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.