തിരുവനന്തപുരം: ചേര്‍ത്തല സ്വദേശി മോഹനന് വൈദ്യര്‍ക്കെതിരെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന് ഡി.ജി.പിക്ക് പരാതി നല്കി. തെറ്റിദ്ധാരണജനകമായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് മോഹനന് വൈദ്യര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയത്.
പാരിപ്പള്ളിയില്‍ ജനകീയ നാട്ടുവൈദ്യശാല എന്ന പേരില്‍ മോഹനന് വൈദ്യര് വ്യാജ ചികിത്സ നടത്തുന്നതായി പരാതി കിട്ടിയിരുന്നു. തുടര്‍ന്ന് ഡ്രഗ്സ് കണ്ട്രോളര് അന്വേഷണം നടത്തി കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്കി. ഇതിെൻറ അടിസ്ഥാനത്തില്‍ അച്ചടക്കസമിതി നടത്തിയ പരിശോധനയില്‍ ഇദ്ദേഹം നടത്തുന്നത് വ്യാജ ചികിത്സയാണെന്ന് കണ്ടെത്തി.
ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലിെൻറ രജിസ്ട്രേഷനും ഇദ്ദേഹം നടത്തിയിട്ടില്ലായിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. നിപ വൈറസ് സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തിയതിന് നേരത്തെ ഇയാൾക്കെതിരെ പൊലീസ് കേെസടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.