അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച മാസ്​ക്കുമായി തെരഞ്ഞെടുപ്പ്​ ഡ്യൂട്ടിക്കെത്തി; പ്രിസൈഡിങ്​ ഓഫിസർക്കെതിരെ നടപടി

കൊല്ലം: അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച മാസ്​ക്കുമായി ജോലിക്കെത്തിയ പ്രിസൈഡിങ്​ ഓഫിസറെ ചുമതലയിൽനിന്ന്​ നീക്കി. ​െകാറ്റങ്കര പഞ്ചായത്തിലാണ്​ സംഭവം. ​െവള്ള മാസ്​ക്കിൽ ചുവന്നനിറത്തിലാണ്​ ചിഹ്​നം പതിച്ചിട്ടുള്ളത്​. ഇടതുപക്ഷം, ഹൃദയംപക്ഷം എന്നും​ ഇതി​െൻറ കൂടെ എഴുതിയിട്ടുണ്ട്​.

ഇതിനെതിരെ യു.ഡി.എഫ്​ പ്രവർത്തകർ പരാതിയുമായി രംഗത്തെത്തി. ഡി.സി.സി പ്രസിഡൻറ്​ ബിന്ദു കൃഷ്​ണ കലക്​ടർക്ക്​ പരാതി നൽകി. ആദ്യം ഇവരുടെ മാസ്​ക്ക്​ മ​ാറ്റി മറ്റൊന്ന്​ നൽകുകയായിരുന്നു. പിന്നീടാണ്​ ചുമതലയിൽനിന്ന്​ നീക്കുന്നത്​.

ഇവർക്കെതിരെ അന്വേഷണത്തിനും കലക്​ടർ ഉത്തരവിട്ടു. റിപ്പോർട്ട്​ ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും. ശിഖ ഐ.എ.എസിനാണ്​ ​അന്വേഷണ ചുമതല​. വെട്ടിക്കവല പഞ്ചായത്തിലെ ഒരു ബൂത്തിൽ പ്രിസൈഡിങ്​ ഓഫിസർ മദ്യപിച്ചെത്തിയതായും പരാതിയുണ്ട്​. അദ്ദേഹത്തെയും ചുമതലയിൽനിന്ന്​ നീക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.