തിരുവനന്തപുരം: കലിംഗ സർവകലാശാലയുടെ പേരിൽ വ്യാജ ബി.കോം ബിരുദ സർട്ടിഫിക്കറ്റുണ്ടാക്കിയ മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന് എം.കോമിന് പ്രവേശനം നൽകിയ കായംകുളം എം.എസ്.എം കോളജ് അധികൃതർക്കെതിരെ കേരള സർവകലാശാല നടപടിയിലേക്ക്. കോളജ് പ്രിൻസിപ്പൽ, മാനേജർ, കോമേഴ്സ് വിഭാഗം മേധാവി, വകുപ്പിലെ മറ്റ് അധ്യാപകർ, കോളജിൽ വിവരാവകാശ ഇൻഫർമേഷൻ ഓഫിസറുടെ ചുമതലയുള്ള അധ്യാപകൻ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ വൈസ്ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. 15 ദിവസത്തിനകം വിശദീകരണം നൽകണം.
തിരുവനന്തപുരം: നിഖിൽ തോമസിന്റെ പ്രവേശന നടപടിയിൽ കായംകുളം എം.എസ്.എം കോളജ് ഗുരുതര കൃത്യവിലോപം വരുത്തിയെന്ന് സർവകലാശാല നിയോഗിച്ച അന്വേഷണ സമിതി റിപ്പോർട്ട്. രജിസ്ട്രാർ, പരീക്ഷ കൺട്രോളർ, ഐ.ക്യു.എ.സി ഡയറക്ടർ എന്നിവർ ചേർന്ന സമിതിയാണ് റിപ്പോർട്ട് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.