ഹരിതവിവാദം: ഗൂഢാലോചനയുടെ പേരിൽ മലപ്പുറം എം.എസ്.എഫിൽ നടപടി

മലപ്പുറം: ഹരിതവിവാദവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ രഹസ്യഗൂഢാലോചന നടത്തി എന്ന പരാതിയിൽ മലപ്പുറത്ത് എം.എസ്.എഫ് ഭാരവാഹികളെ സസ്പെൻഡ് ചെയ്തു. ജില്ല ജോയിന്‍റ് സെക്രട്ടറി ടി.പി. നബീൽ, കൊണ്ടോട്ടി മണ്ഡലം പ്രസിഡന്‍റ് പി.വി. ഫാഹിം എന്നിവരെയാണ് ജില്ല കമ്മിറ്റി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

രഹസ്യ വാട്സ് ആപ് ഗ്രൂപ്പിലൂടെ പാർട്ടിക്കെതിരെയും നേതാക്കൾക്കെതിരെയും ഗൂഢാലോചന നടത്തിയതായി രേഖകൾ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി എന്ന് ജില്ല കമ്മിറ്റി നൽകിയ നോട്ടിസിൽ വ്യക്തമാക്കി. വിഷയം സംസ്ഥാനതലത്തിൽ അന്വേഷിക്കേണ്ടതാണ് എന്ന് നോട്ടിസിൽ പറയുന്നു. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്നുള്ള നേതാക്കൾക്കെതിരെയും വൈകാതെ നടപടിയുണ്ടാവുമെന്നാണ് സൂചന.

Tags:    
News Summary - Action taken in Malappuram MSF on account of conspiracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.