ഊർങ്ങാട്ടിരി (മലപ്പുറം): പി.വി. അൻവർ എം.എൽ.എയുടെ ഭാര്യപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ അനധികൃത നിർമാണം പൊളിച്ചുനീക്കാൻ നടപടി ആരംഭിച്ചതായി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.ആർ. ഓമന അമ്മാൾ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥിന്റെ സിറ്റിങ്ങിലാണ് രണ്ടുതവണ ഓംബുഡ്സ്മാൻ നിർമാണം പൊളിച്ചുനീക്കാൻ ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് വിവിധ കാരണങ്ങൾമൂലം പഞ്ചായത്തിന് നടപ്പാക്കാൻ സാധിച്ചിരുന്നില്ല. ഇക്കാര്യം പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം ഓംബുഡ്സ്മാനെ അറിയിച്ചിരുന്നു. തുടർന്ന് ചൊവ്വാഴ്ച നടന്ന സിറ്റിങ്ങിലാണ് അനധികൃത നിർമാണം മാർച്ച് 31നകം പൊളിച്ചുനീക്കി സെക്രട്ടറിയോട് ഓംബുഡ്സ്മാന് മുന്നിൽ ഹാജരാകാൻ ഉത്തരവിട്ടത്.
പൊളിച്ചുനീക്കാനുള്ള ക്വട്ടേഷൻ നടപടികൾ സ്വീകരിച്ചതായി സെക്രട്ടറി അറിച്ചു. 1,47,000 രൂപയുടെ ക്വട്ടേഷനാണ് പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചത്. പൊളിച്ചുനീക്കാൻ പഞ്ചായത്ത് നിരവധി തവണ ഭൂവുടമ സി.കെ. അബ്ദുല്ലത്തീഫിന് നോട്ടീസ് നൽകിയിരുന്നു. പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി ഉടമക്ക് പഞ്ചായത്ത് നോട്ടീസ് നൽകും. ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.