നടൻ ദിലീപിന്‍റെ ഹരജി ഹൈകോടതി 24ലേക്ക് മാറ്റി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ദി​ലീ​പ് സമർപ്പിച്ച ഹരജി ഹൈ​കോ​ട​തി മാ​റ്റി​വ​ച്ചു. ഈ ​മാ​സം 24-ലേ​ക്കാ​ണ് ഹ​ർ​ജി മാ​റ്റി​യ​ത്. മാ​ധ്യ​മ​വി​ചാ​ര​ണ ന​ട​ത്തി ത​നി​ക്കെ​തി​രേ ജ​ന​വി​കാ​രം ഉ​ണ്ടാ​ക്കാ​ന്‍ അ​ന്വേ​ഷ​ണ​സം​ഘം ശ്ര​മി​ക്കു​ന്നു​വെ​ന്നാ​ണ് ഹ​ര​ജി​യി​ല്‍ ദി​ലീ​പ് ആ​രോ​പി​ക്കു​ന്ന​ത്.

വിചാരണകോടതിയിലെ നടപടികള്‍ പൂര്‍ത്തിയാവും വരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അതേസമയം ദിലീപ് നൽകിയ ഹർജി നിയമപരമായി നില നിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷനും ആരോപിക്കുന്നു.

കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയെ എതിര്‍ത്ത് കക്ഷി ചേരാനാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം ഹൈകോടതിയെ സമീപിച്ചിരുന്നു. ദിലീപിന്‍റെ ഹരജി പരിഗണനക്കെടുത്തപ്പോഴാണ് നടി കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചത്. ഈ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. 

Tags:    
News Summary - Actor Dileep's plea moved to 24th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.