സമരം ചെയ്യുന്നത് ഡമ്മി കർഷകർ, അവരെ പിന്തുണക്കുന്നത് മൂന്നാകിട സെലിബ്രിറ്റികൾ; ഇങ്ങോട്ട് മാന്തിയാൽ വലിച്ചു കീറുമെന്ന് കൃഷ്ണകുമാർ

കർഷക സമരത്തിന് പിന്തുണയുമായി രംഗത്തുവന്ന സെലിബ്രിറ്റികലെ പരിഹസിച്ച് നടനും ബി.ജെ.പി അംഗവുമായ കൃഷ്ണകുമാർ. ഇതുവരെ കേൾക്കാത്ത പേരുള്ള സെലിബ്രിറ്റികളാണ് കർഷക സമരത്തിന് പിന്തുണയുമായി രംഗത്തുവന്നത്. കുത്തിരിപ്പാണ് അവരുടെ ലക്ഷ്യം.

ചില ഡമ്മി കർഷകർ ഡൽഹിയിൽ കാട്ടിക്കൂട്ടിയ വ്യാജ കർഷക സമരത്തിന് പിന്നാലെ ചില രാജ്യങ്ങളിലെ മൂന്നാകിട സെലിബ്രിറ്റിസിനു കാശുകൊടുത്തു കൂലിക്കെഴുതിപിച്ച ചില ട്വീറ്റ്റുകൾ പ്രത്യക്ഷപെട്ടു, പക്ഷെ ലോകം കണ്ട ഏറ്റവും മികച്ച ബാറ്റസ്മാനായ സച്ചിൻ തെണ്ടുക്കറുടെ നേതൃത്വത്തിൽ ആഞ്ഞടിച്ചപ്പോൾ വിദേശിപ്പട ഗ്രൗണ്ടിനു പുറത്തായെന്നും കൃഷ്ണകുമാർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കൃഷ്ണകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

ഭാരതം ഒരു ശക്തമായ ഒരു രാജ്യമാണ്.. ഭാരതീയർ അതി ശക്തരും. നമ്മൾ ഒരു വലിയ കുടുംബമാണ്. കുടുംബത്തിൽ നിറയെ സന്തോഷവും ഇടയ്ക്കു ചില ദുഖങ്ങളും അത് ചിലപ്പോ കൊച്ചു കൊച്ചു പ്രശ്നങ്ങളുമായി മാറാം. നല്ല കുടുംബവും കുടുംബ നാഥനും ഉള്ളതിനാൽ നമുക്കത് തീർക്കാവുന്നതേയുള്ളു..

അവിടെയാണ് പരാചിതരായ അയവക്കകാരുടെ റോൾ..അതും ഇതുവരെ കേൾക്കാത്ത ചില 'സെലിബ്രിറ്റിസിന്‍റെ' രംഗപ്രവേശം.കുത്തിത്തിരിപ്പിനായി ചില വ്യാജ പ്രചരണങ്ങളുമായി ഒന്ന് പണിതു നോക്കി.. കർഷകർ നമ്മുടെ സ്വന്തം സഹോദരങ്ങളാണ്. അവർ സന്തുഷ്ടരും, അവർ അവരുടെ കൃഷിയിടങ്ങളിലുമാണ്.

അതുകൊണ്ടാണല്ലോ നമ്മുടെ അന്നം മുട്ടാതെ പോകുന്നതും. ചില ഡമ്മി കർഷകർ ഡൽഹിയിൽ കാട്ടിക്കൂട്ടിയ വ്യാജ കർഷക സമരത്തിന് പിന്നാലെ ചില രാജ്യങ്ങളിലെ മൂന്നാകിട സെലിബ്രിറ്റിസിനു കാശുകൊടുത്തു കൂലിക്കെഴുതിപിച്ച ചില ട്വീറ്റ്റുകൾ പ്രത്യക്ഷപെട്ടു..

പക്ഷെ ഭരതത്തിന്റെ, ലോകം അറിയുന്ന, ലോകം ബഹുമാനിക്കുന്ന ശെരിയായ സെലിബ്രിറ്റിസ്, ലോകം കണ്ട ഏറ്റവും മികച്ച ബാറ്റസ്മാനായ സച്ചിൻ തെണ്ടുക്കറുടെ നേതൃത്വത്തിൽ ആഞ്ഞടിച്ചപ്പോൾ വിദേശിപ്പട ഗ്രൗണ്ടിനു പുറത്തായി.. എല്ലാം തീർന്നു..സ്പോർട്സ്, സിനിമ, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലെയും സെലിബ്രിറ്റീസ് അവരവരുടെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ തിരിച്ചടിച്ചു ശത്രുവിനെ നിശബ്ദമാക്കി. ഇതാണ് ശെരിയായ ഭാരതവും, ഭാരതീയരും. നമ്മളോട് കളിക്കല്ലേ.. മാന്തിയാൽ വലിച്ചു കീറും.. ഇതാണ് പുതിയ ഇന്ത്യ.. ജയ് ഹിന്ദ്.

Tags:    
News Summary - actor krishna kumar about farmers protest support in social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.