നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളത്ത് നടന്ന ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് അംഗത്വം നൽകിയത്. അംഗത്വ വിതരണ ക്യാമ്പയിനിന്റെ ഭാഗമായാണ് നടനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കൂടുതൽ പ്രമുഖർ പാർട്ടിൽ ചേരുമെന്ന് കെ. സുരേന്ദ്രൻ ആവകാശപ്പെട്ടു.

ഗരുഡന്‍, ഒരു യമണ്ടന്‍ പ്രേമകഥ, ഹണീബീ 2, ലക്ഷ്യം, കട്ടപ്പനയിലെ ഋതിക് റോഷന്‍ അടക്കം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി നാല് സിനിമകള്‍ സംവിധാനം ചെയ്തു. നിരവധി സിരിയലുകളിലും മഹേഷ് അഭിനയിച്ചിട്ടുണ്ട്.

സെപ്റ്റംബർ 2നാണ് ബി.ജെ.പിയുടെ മെമ്പർഷിപ് കാമ്പയിൽ ആരംഭിച്ചത്. ഈ മാസം അവസാനത്തോടെ പൂർത്തിയാകും. 

Tags:    
News Summary - actor mahesh joins bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.