തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നാലു വര്‍ഷ ബിരുദ പ്രോഗ്രാമിലെ ഒന്നാം സെമസ്റ്ററില്‍ 64.82 ശതമാനം വിജയം. 309 കോളജുകളില്‍ 92 പ്രോഗ്രാമുകളിലായി 566 പരീക്ഷകളാണ് നാലുവര്‍ഷ ബിരുദപ്രകാരം നടന്നത്. 58,067 പേര് എഴുതിയതില്‍ 37,642 പേര് വിജയിച്ചു.
പരീക്ഷാഭവനില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രൻ ഫല പ്രഖ്യാപനം നിർവഹിച്ചു. സംസ്ഥാനത്ത് കൂടുതല്‍ വിദ്യാര്‍ഥികളെ ബിരുദപരീക്ഷക്കിരുത്തിയത് കാലിക്കറ്റ് സര്‍വകലാശാലയാണ്. പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, പരീക്ഷാഭവന് ജീവനക്കാര്‍ എന്നിവരെ വൈസ് ചാന്‍സലര്‍ അഭിനന്ദിച്ചു. സിന്‍ഡിക്കേറ്റ് പരീക്ഷ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ടി. വസുമതി അധ്യക്ഷത വഹിച്ചു.
രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷ കണ്ട്രോളര് ഡോ. ഡി.പി. ഗോഡ്വിന് സാംരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണന്, എ.കെ. അനുരാജ്, അസി. രജിസ്ട്രാര്‍ ആര്.കെ. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. എല്‍.ജി. ലിജീഷ്, ടി. ജെ. മാര്ട്ടിന്, ഡോ. ടി. മുഹമ്മദ് സലീം, സി.പി. ഹംസ, സിന്‍ഡിക്കേറ്റ്, സെനറ്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.