നാലാം സെമസ്റ്റര്‍ എം.എസ്.സി ബോട്ടണി (2018 അഡ്മിഷന് സപ്ലിമെന്ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് മേയ് 2024), നാലാം സെമസ്റ്റര്‍ ത്രിവത്സര യൂനിറ്ററി എൽഎൽ.ബി (2022 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) ത്രിവത്സര എൽഎൽ.ബി (2017 അഡ്മിഷന് ഒന്നാം മേഴ്സി ചാന്‍സ്, 2016 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2015 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ് സെപ്റ്റംബര്‍ 2024), രണ്ടാം സെമസ്റ്റര്‍ ബി.വോക് (2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്-പുതിയ സ്കീം) ജൂണ്‍ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മോഡല്‍-1 ബി.എ, ബി.എസ്.സി, ബി.കോം വാര്‍ഷിക സ്കീം (അവസാന സ്പെഷല്‍ മേഴ്സി ചാന്‍സ് 1992 മുതല്‍ 1997 വരെ അഡ്മിഷനുകള്‍), ബി.എ, ബി.എസ്.സി, ബി.കോം വാര്‍ഷിക സ്കീം (ബി.എ പാര്‍ട്ട് മൂന്ന് മെയിന്‍ തമിഴ് ആൻഡ് മ്യൂസിക് ഒഴികെ 1998 മുതല്‍ 2008 വരെ അഡ്മിഷനുകള്‍) പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഫൈന്‍ ഇല്ലാതെ ജനുവരി പത്തുവരെയും ഫൈനോടുകൂടി ജനുവരി 13 വരെയും സൂപ്പര്‍ ഫൈനോടുകൂടി ജനുവരി 15 വരെയും അപേക്ഷിക്കാം.
കോട്ടയം: അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി, കമ്പ്യൂട്ടര്‍ സയന്‍സ് മോഡല്‍ മൂന്ന് (2022 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്-പുതിയ സ്കീം ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 31, ജനുവരി ഒന്ന് തീയതികളിലായി നടക്കും.
മൂന്നാം സെമസ്റ്റര്‍ എം.എൽ.ഐ എസ്.സി (2023 അഡ്മിഷന് റെഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഓക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി നാലിന് നടക്കും. ഒന്നാം സെമസ്റ്റര്‍ ഐ.എം.സി.എ (2024 അഡ്മിഷന് റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി നവംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി ആറുമുതല്‍ നടക്കും.
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.പി.ഇ.എസ് (സി.ബി.സി.എസ്.എസ് -റെഗുലർ), മേയ് 2024 പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി ഏഴു മുതൽ ഒമ്പതു വരെയും പിഴയോടെ 10 വരെയും അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.