കാക്കനാട്: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ അന്വേഷണസംഘം നാല് പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. മുഖ്യപ്രതി പള്‍സര്‍ സുനി, പള്‍സര്‍ സുനിക്കുവേണ്ടി നടന്‍ ദിലീപിന് നല്‍കാന്‍ കത്തെഴുതി നല്‍കിയ സഹതടവുകാരൻ വിപിന്‍ലാല്‍, മാലമോഷണേക്കസില് ജയിലിലുണ്ടായിരുന്ന ഇടപ്പള്ളി സ്വദേശി വിഷ്ണു, നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മേസ്തിരി സുനില്‍ എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ വിഷ്ണുവിനെയും വിപിന്‍ലാലിനെയും മൂന്നു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. സി.ഐ പി.കെ. രാധാമണിയുടെ നേതൃത്വത്തിലാണ് പ്രതികളില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞത്. ജയിലില്‍ ഫോണ്‍ എത്തിച്ചത് വിഷ്ണുവാണെന്ന് കണ്ടെത്തിയിരുന്നു. വിപിന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ ഫോണ്‍ ഉപയോഗിെച്ചന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.
പൾസർ സുനിയെയും സഹതടവുകാരെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നതുവഴി ഗൂഢാലോചനയുടെ ചുരുളഴിക്കാന്‍ കഴിയുമെന്നാണ് അന്വേഷണസംഘത്തിെൻറ കണക്കുകൂട്ടല്‍.എന്നാല്‍, ഇവർ പരസ്പരവിരുദ്ധ മൊഴികള്‍ നല്‍കുന്നതാണ് അന്വേഷണ സംഘത്തെ വിഷമിപ്പിക്കുന്നത്. ജയില്‍ അധികൃതരും പള്‍സര്‍ സുനിയും ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ട് കത്തെഴുതിച്ചതെന്നാണ് വിപിന്‍ലാല്‍ പറയുന്നത്. എന്നാല്‍, എന്തിനാണ് ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയതെന്ന ചോദ്യത്തിന് മറുപടിയില്ല. താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് വിഷ്ണു പറഞ്ഞു. ജയിലില്‍ ഫോണ്‍ ഒളിപ്പിച്ച് കടത്തുകയും ബ്ലാക്മെയിലിന് ശ്രമിക്കുകയും ചെയ്ത കേസിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
നടന്‍ ദിലീപിനോട് പണം ആവശ്യപ്പെട്ട് സുനിയുടെ കത്ത് എത്തിച്ച വിഷ്ണു കൊച്ചിയിലെ മാലമോഷണക്കേസുകളിലെ പ്രതിയാണെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.