കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം തയാറാവുന്നു. ഈ മാസം അവസാനമോ ഏപ്രില്‍ ആദ്യമോ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അന്വേഷണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍കൂടി വ്യക്തത വേണമെന്നും കുറ്റപത്രം എന്ന് സമര്‍പ്പിക്കാനാവുമെന്ന് ഇപ്പോള്‍ പറയാനാവില്ളെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
പ്രതികളുടെ ഫോണ്‍ രേഖകള്‍ ഭൂരിഭാഗവും ശേഖരിച്ചുകഴിഞ്ഞു. നടി സഞ്ചരിച്ചിരുന്ന കാറിനെ ടെമ്പോ ട്രാവലറില്‍ പ്രതികള്‍ പിന്തുടരുന്ന ദൃശ്യങ്ങളും ലഭിച്ചു. സുനില്‍കുമാര്‍ അഭിഭാഷകന് കൈമാറിയ മൊബൈല്‍ ഫോണിന്‍െറയും മെമ്മറി കാര്‍ഡിന്‍െറയും ശാസ്ത്രീയ പരിശോധനഫലംകൂടി ലഭിക്കുന്നതോടെ തെളിവുകള്‍ ഏകദേശം പൂര്‍ത്തിയാകും.
മെമ്മറി കാര്‍ഡില്‍ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളുള്ളതായി സൂചനയുണ്ടെങ്കിലും ഫോറന്‍സിക് സയന്‍സ് ലാബില്‍നിന്നുള്ള ഫലം അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. ഇവയുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് കേസിന് കൂടുതല്‍ ബലം നല്‍കുമെന്നാണ് സംഘം കരുതുന്നത്. ഈ മാസം പത്തുവരെ പ്രതികളായ പള്‍സര്‍ സുനിയെയും വിജീഷിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുണ്ട്. പ്രതികളെ വിവിധ സ്റ്റേഷനുകളില്‍ ചോദ്യംചെയ്യല്‍ തുടരുകയാണ്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടത്തൊനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.