പി.സി ജോർജി​െൻറ പരാമർശം മാനഹാനിയുണ്ടാക്കിയെന്ന്​ നടി

തൃശൂർ: പി.സി. ജോർജ്​ എം.എൽ.എയുടെ പരാമർശങ്ങളും പ്രസ്​താവനകളും തനിക്ക് അവമതിപ്പും വേദനയും ഉണ്ടാക്കിയെന്ന് കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി. എം.എൽ.എ നടത്തിയ പ്രസ്താവനകൾക്കെതിരെ നടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇൗ പരാതി ആക്രമണക്കേസ് അന്വേഷിക്കുന്ന സംഘത്തിന് കൈമാറിയതി​​​െൻറ അടിസ്​ഥാനത്തിലാണ്​ തൃശൂരിലുള്ള നടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. 

പി.സി ജോർജ് തനിക്കെതിരെ വ്യക്തിഹത്യ നടത്തി. പൊതുരംഗത്ത് പ്രവർത്തിക്കുന്നയാൾ എന്ന നിലയിൽ പി.സി ജോർജ് തന്നെ പിന്തുണക്കുകയായിരുന്നു വേണ്ടിയിരുന്നത്. എം.എൽ.എയുടെ പരാമർശം സാധാരണക്കാർക്കിടയിൽ തന്നെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കി.  യൂട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ പി.സി ജോർജിൻെറ പരാമർശം ഇപ്പോഴും ഉണ്ട്. ഇത് മറ്റു ചിലർ തനിക്കെതിരായി ഉപയോഗിക്കുന്നതായും നടി പൊലീസിനോട് പറഞ്ഞു.

താൻ ആരാണെന്ന്​ വെളിപ്പെടുത്തുന്ന വിധത്തിലും തന്നെ വേദനിപ്പിക്കുന്ന രീതിയിലുമാണ്​ എം.എൽ.എ പ്രസ്​താവന നടത്തിയത്​. ഇൗ പ്രസ്താവനകൾക്ക് ശേഷമാണ് തന്നെ പലരും ഫോൺ വിളിച്ചു തുടങ്ങിയതെന്നും നടി മൊഴി നൽകി. രണ്ടര മണിക്കൂറിലധികം അന്വേഷണ സംഘം നടിയുമായി സംസാരിച്ചു.  നടി പറഞ്ഞ കാര്യങ്ങൾ പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

കേസിലെ പ്രതിയായ ദിലീപിനെ പിന്തുണച്ചും നടിയെ കുറ്റപ്പെടുത്തിയും പി.സി ജോർജ്ജ് രംഗത്തെത്തിയിരുന്നു. ആക്രമിക്കപ്പെട്ടിരുന്നെങ്കിൽ പിറ്റേ ദിവസം തന്നെ നടി ഷൂട്ടിങ്ങിനു പോയതെങ്ങി​െന എന്നും പി.സി ജോർജ്​ ചോദിച്ചിരുന്നു. ഇതിനെതിരെ നടി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതി അദ്ദേഹം പൊലീസിന് കൈമാറുകയായിരുന്നു. പി.സി ജോർജി​​​​​​െൻറ പരാമർശത്തിൽ നേരത്തേ വനിതാ കമീഷനും സ്വമേധയാ കേസെടുത്തിരുന്നു.
Tags:    
News Summary - Actress Against PC Goerge - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.