ന​ടി​യെ ആക്രമിച്ച കേസ്: തുടരന്വേഷണം വേഗത്തിലാക്കണം –വിചാരണക്കോടതി

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന്​ വി​ചാ​ര​ണ​ക്കോ​ട​തി. വെ​ള്ളി​യാ​ഴ്​​ച വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​സ്​ പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ്​ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി ഈ ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി ത​ള്ളി​യി​രു​ന്നു. തു​ട​ര​ന്വേ​ഷ​ണ​ത്തി‍ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ, പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഏ​ക​ദേ​ശ സ​മ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ മു​ദ്ര​വെ​ച്ച ക​വ​റി​ൽ ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി 16ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശം.

വെ​ള്ളി​യാ​ഴ്​​ച കോ​ട​തി ര​ണ്ട് പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ളെ തി​രി​ച്ചു​വി​ളി​ക്കു​ക​യും വി​സ്​​ത​രി​ക്കു​ക​യും ചെ​യ്​​തു. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ പ​ൾ​സ​ർ സു​നി എ​ന്ന സു​നി​ൽ​കു​മാ​ർ, മാ​ർ​ട്ടി​ൻ ആ​ൻ​റ​ണി എ​ന്നി​വ​രെ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ വ​ഴി വെ​ള്ളി​യാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. മ​റ്റൊ​രു സാ​ക്ഷി​യാ​യ 'സി.​ഡ​ബ്ല്യു 364' എ​വി​ടെ​യാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും സ​മ​ൻ​സ്​ ന​ൽ​കാ​നാ​യി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ബോ​ധി​പ്പി​ച്ചു. ഇ​തേ​തു​ട​ർ​ന്ന്​ സാ​ക്ഷി​ക്ക്​ റൂ​റ​ൽ എ​സ്.​പി വ​ഴി വീ​ണ്ടും സ​മ​ൻ​സ്​ അ​യ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കേ​സ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്​ വീ​ണ്ടും പ​രി​ഗ​ണി​ക്കും.

വിചാരണ അന്തിമഘട്ടത്തിൽ എന്ന് സർക്കാർ

ന്യൂ​ഡ​ല്‍ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്നും ര​ണ്ട് പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​ക​ളെ മാ​ത്ര​മാ​ണ് ഇ​നി വി​സ്ത​രി​ക്കാ​ന്‍ ബാ​ക്കി​യു​ള്ള​തെ​ന്നും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. ര​ണ്ടാം പ്ര​തി മാ​ര്‍ട്ടി​ന്‍ ആ​ന്‍റ​ണി​യു​ടെ ജാ​മ്യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ച​ത്.

അ​ഞ്ച് സാ​ക്ഷി​ക​ളെ പു​തു​താ​യി വി​സ്ത​രി​ക്കാ​ന്‍ ഹൈ​കോ​ട​തി​യു​ടെ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തി​ല്‍ മൂ​ന്നു​പേ​രു​ടെ വി​സ്താ​രം പൂ​ര്‍ത്തി​യാ​യി. ഫെ​ബ്രു​വ​രി 15 ന​കം വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​കേ​ണ്ട​തു​ണ്ട്. അ​തി​നാ​ല്‍ മാ​ര്‍ട്ടി​ന്‍ ആ​ന്‍റ​ണി​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ 15ന​കം പൂ​ര്‍ത്തി​യാ​യി​ല്ല എ​ങ്കി​ല്‍ ഫെ​ബ്രു​വ​രി അ​വ​സാ​ന വാ​രം ജാ​മ്യ ഹ​ര​ജി പ​രി​ഗ​ണി​ക്കാ​മെ​ന്ന് ജ​സ്​​റ്റി​സു​മാ​രാ​യ അ​ജ​യ് ര​സ്തോ​ഗി, എ.​എ​സ്. ഓ​ക് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് അ​റി​യി​ച്ചു.

Tags:    
News Summary - actress assault case Further probe should be expedited says trial court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.