നടിയെ ആക്രമിച്ച കേസ്​: ശരത്തിന് മുൻകൂർ ജാമ്യം

കൊ​​ച്ചി: ന​​ടി​​യെ ആ​​ക്ര​​മി​​ച്ച കേ​​സി​​ലെ അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തെ വ​​ധി​​ക്കാ​​ൻ ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തി​​യ കേ​​സി​​ലെ പ്ര​​തി​​ ശരത്തിന് ഹൈ​​കോ​​ട​​തി മു​​ൻ​​കൂ​​ർ ജാ​​മ്യം അ​​നു​​വ​​ദി​​ച്ചു. ന​​ട​​ൻ ദി​​ലീ​​പ് അ​​ട​​ക്കം പ്ര​​തി​​ക​​ൾ അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ വ​​ക​​വ​​രു​​ത്താ​​ൻ ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തി​​യെ​​ന്ന്​ സം​​വി​​ധാ​​യ​​ക​​ൻ ബാ​​ല​​ച​​ന്ദ്ര​​കു​​മാ​​ർ ന​​ട​​ത്തി​​യ വെ​​ളി​​പ്പെ​​ടു​​ത്ത​​ലി​​നെ​​ത്തു​​ട​​ർ​​ന്ന് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സി​്‍ലാണ് ​ആ​​റാം ​പ്ര​​തി​​യും​ ദി​​ലീ​​പി​​ന്‍റെ സു​​ഹൃ​​ത്തു​​മാ​​യ ശ​​ര​​ത്തി​ന്​ ജ​​സ്റ്റി​​സ്​ വി​​ജു ​എ​​ബ്ര​​ഹാം ഉ​​പാ​​ധി​​ക​​ളോ​​ടെ മു​​ൻ​​കൂ​​ർ ജാ​​മ്യം അ​​നു​​വ​​ദി​​ച്ച​​ത്.

ആ​​ലു​​വ​​യി​​ലെ ഹോ​​ട്ട​​ലു​​ട​​മ​​യാ​​യ ശ​​ര​​ത്തി​​നെ ന​​ടി​​യെ ആ​​ക്ര​​മി​​ച്ച കേ​​സി​​ലും പ്ര​​തി​​യാ​​ക്കി​​യി​​രു​​ന്നു. കേ​​സി​​ൽ ശ​​ര​​ത് നേ​​ര​​ത്തേ മു​​ൻ​​കൂ​​ർ ജാ​​മ്യ ഹ​​ര​​ജി ന​​ൽ​​കി​​യ​​പ്പോ​​ൾ ഇ​​യാ​​ളെ പ്ര​​തി​​യാ​​ക്കി​​യി​​ട്ടി​​ല്ലെ​​ന്ന് ക്രൈം​​ബ്രാ​​ഞ്ച് വി​​ശ​​ദീ​​ക​​രി​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്ന് ഹ​​ര​​ജി മാ​​റ്റി. പി​​ന്നീ​​ട്​ പ്ര​​തി​​യാ​​ക്കി​​യ​​തോ​​ടെ ഹ​​ര​​ജി വീ​​ണ്ടും പ​​രി​​ഗ​​ണി​​ച്ചാ​​ണ് മു​​ൻ​​കൂ​​ർ ജാ​​മ്യം അ​​നു​​വ​​ദി​​ച്ച​​ത്.

Tags:    
News Summary - Actress assault case: Sarath granted anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.