ഗൂ​ഢാ​ലോ​ച​ന കേസ്; ദിലീപിന്റെ ജാമ്യഹരജിയിൽ ഇന്ന് തുടർവാദം കേൾക്കും

കൊച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സിലെ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജിയിലും ഫോണുകള്‍ കൈമാറണമെന്നുള്ള പ്രോസിക്യൂഷന്റെ ഉപഹരജിയിലും ഹൈക്കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിങ് നടത്തിയാണ് ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് ബി. ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കുക.

ജാമ്യാപേക്ഷയിലും മൊബൈല്‍ഫോണുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്മേലും ഇന്നലെ വാദം കേട്ട കോടതി വിശദവാദത്തിനായി ഹരജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഫോണുകള്‍ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം, മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കാ​ൻ ക്രൈം​ബ്രാ​ഞ്ച്​ നി​ർ​ബ​ന്ധി​ക്കു​ന്ന​ത് സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെന്ന് ദി​ലീ​പ് പറഞ്ഞിരുന്നു. ഭാ​ര്യ​യു​മാ​യും അ​ഭി​ഭാ​ഷ​ക​രു​മാ​യും സം​സാ​രി​ച്ച​ത​ട​ക്കം സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ഫോ​ണി​ലു​ണ്ടെ​ന്നും ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ഇന്നലെ വാ​ദി​ച്ചു. എ​ന്നാ​ൽ, ഇ​ത്​ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ന്ന​യി​ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം കേ​സു​ക​ളി​ൽ ഫോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ല​ക്​​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​ൻ പൊതുവേ നി​ർ​ദേ​ശി​ക്കാ​റു​ണ്ട്. ദി​ലീ​പി​ന്റെ​യും കൂ​ട്ടു​പ്ര​തി​ക​ളു​ടെ​യും ഫോ​ൺ വി​ട്ടു​കി​ട്ടാ​ൻ പ്രോ​സി​ക്യൂ​ഷ​ൻ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്ന​ത്. ദി​ലീ​പ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ആ​പ്പി​ൾ, വി​വോ ക​മ്പ​നി​ക​ളു​ടെ നാ​ല് ഫോ​ണും സ​ഹോ​ദ​ര​ൻ അ​നൂ​പി​ന്‍റെ ര​ണ്ട്​ ഫോ​ണും സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് സൂ​ര​ജി​ന്‍റെ ഒ​രു ഫോ​ണു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഗൂഡാലോചന കേസില്‍ കോടതി വിധിക്കായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. മുന്‍കൂര്‍ ജാമ്യ ഹരജി തളളിയാല്‍ ദിലീപടക്കമുള്ള പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. മറിച്ചായാലും അന്വേഷണം കൂടുതല്‍ ശക്തമാക്കി മുന്നോട്ട് പോകാനുള്ള തീരുമാനവും ക്രൈം ബ്രാഞ്ച് എടുത്തിട്ടുണ്ട്.

Tags:    
News Summary - actress attack case Dileep's anticipatory bail plea will be heard today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.