അങ്കമാലി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും (സുനില്‍കുമാർ) കൂട്ടുപ്രതികളുടെയും റിമാന്‍ഡ് ഈ മാസം 30 വരെ നീട്ടി. സുനിയുടെ റിമാന്‍ഡ് എറണാകുളം സി.ജെ.എം കോടതിയും, കൂട്ടാളികളായ ഏഴുപേരുടേത് അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുമാണ് നീട്ടിയത്.
അങ്കമാലി കോടതിയില്‍ ഹാജരാക്കുമ്പോള്‍ കേസിലെ നിര്‍ണായക വഴിത്തിരിവാകുന്ന ‘മാഡ’ത്തിെൻറ പേര് വെളിപ്പെടുത്തുമെന്ന് അടുത്തിടെ സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ മുതല്‍ അങ്കമാലി കോടതിക്ക് മുന്നിലും, പരിസരങ്ങളിലും മാധ്യമപ്പട കേന്ദ്രീകരിച്ചിരുന്നു. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ രാവിലെ 10.45 ഓടെ സുനിയെ ഒഴിവാക്കി കൂട്ടുപ്രതികളായ മാര്ട്ടിന്, വിഷ്ണു, മണികണ്ഠന്, വിജീഷ്, സലീം, പ്രദീപ്, സനല്‍ എന്നിവരെയാണ് അങ്കമാലി കോടതിയില്‍ ഹാജരാക്കിയത്.
നേരേത്ത മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് സുനിയെ എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കിയത്. പുതിയ വെളിപ്പെടുത്തല്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സുനിയെ എറണാകുളം കോടതിയില്‍ ഹാജരാക്കിയതെന്നാണ് സൂചന. രാവിലെ കോടതി നടപടി ആരംഭിച്ചപ്പോള്‍ പഴയ ഏതാനും കേസുകള്‍ പരിഗണനക്കെടുത്തശേഷമാണ് അങ്കമാലി മജിസ്ട്രേറ്റ് ലീന റിയാസ് കൂട്ടു പ്രതികളുടെ റിമാന്‍ഡ് കാലാവധി വീണ്ടും 15 ദിവസത്തേക്ക് നീട്ടിയത്. അടച്ചിട്ട കോടതിയിലാണ് നടപടി പൂര്‍ത്തിയാക്കിയത്.
പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കാതിരുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് സുനില്‍കുമാറിെൻറ അഭിഭാഷകന് ബി.എ. ആളൂര്‍ പറഞ്ഞു. അങ്കമാലി കോടതിയില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് നടികളുടെ പേര് സുനി തന്നോട് വെളിപ്പെടുത്തിയിട്ടുെണ്ടന്ന് പറഞ്ഞ ആളൂർ ഇവരുടെ പേരുവിവരം വെളിപ്പെടുത്താന്‍ തയാറായില്ല. സുനില്‍ തന്നെ മാധ്യമങ്ങള്‍ മുമ്പാകെ ഇക്കാര്യം വെളിപ്പെടുത്തും.
സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കണമെന്നും, രഹസ്യമൊഴി രേഖപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് അപേക്ഷ നല്‍കിയതായും ആളൂര്‍ അറിയിച്ചു. എന്ത് ഗൂഢതന്ത്രം പയറ്റിയാലും നടിമാരുടെ പേരുകള്‍ സുനി വെളിപ്പെടുത്തുമെന്നും, അത് അങ്കമാലി കോടതിയില്‍ വെച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.