Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ ആക്രമിച്ച കേസ്​:...

നടിയെ ആക്രമിച്ച കേസ്​: പ്രതികളുടെ റിമാൻഡ്​ നീട്ടി

text_fields
bookmark_border
നടിയെ ആക്രമിച്ച കേസ്​: പ്രതികളുടെ റിമാൻഡ്​ നീട്ടി
cancel

അ​ങ്ക​മാ​ലി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി പ​ള്‍സ​ര്‍ സു​നി​യു​ടെ​യും (സു​നി​ല്‍കു​മാ​ർ) കൂ​ട്ടു​പ്ര​തി​ക​ളു​ടെ​യും റി​മാ​ന്‍ഡ് ഈ ​മാ​സം 30 വ​രെ നീ​ട്ടി. സു​നി​യു​ടെ റി​മാ​ന്‍ഡ് എ​റ​ണാ​കു​ളം സി.​ജെ.​എം കോ​ട​തി​യും, കൂ​ട്ടാ​ളി​ക​ളാ​യ ഏ​ഴു​പേ​രു​ടേ​ത്​ അ​ങ്ക​മാ​ലി ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​മാ​ണ് നീ​ട്ടി​യ​ത്. 

അ​ങ്ക​മാ​ലി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മ്പോ​ള്‍ കേ​സി​ലെ നി​ര്‍ണാ​യ​ക വ​ഴി​ത്തി​രി​വാ​കു​ന്ന ‘മാ​ഡ’​ത്തി​​െൻറ പേ​ര് വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് അ​ടു​ത്തി​ടെ സു​നി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. തു​ട​ര്‍ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ല്‍ അ​ങ്ക​മാ​ലി കോ​ട​തി​ക്ക് മു​ന്നി​ലും, പ​രി​സ​ര​ങ്ങ​ളി​ലും  മാ​ധ്യ​മ​പ്പ​ട കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍  രാ​വി​ലെ 10.45 ഓ​ടെ സു​നി​യെ ഒ​ഴി​വാ​ക്കി കൂ​ട്ടു​പ്ര​തി​ക​ളാ​യ മാ​ര്‍ട്ടി​ന്‍, വി​ഷ്ണു, മ​ണി​ക​ണ്ഠ​ന്‍, വി​ജീ​ഷ്, സ​ലീം, പ്ര​ദീ​പ്, സ​ന​ല്‍ എ​ന്നി​വ​രെ​യാ​ണ് അ​ങ്ക​മാ​ലി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്.

നേ​ര​േ​ത്ത മു​തി​ര്‍ന്ന ന​ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സു​നി​യെ എ​റ​ണാ​കു​ളം സി.​ജെ.​എം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്. പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സു​നി​യെ എ​റ​ണാ​കു​ളം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​തെ​ന്നാ​ണ്​ സൂ​ച​ന. രാ​വി​ലെ കോ​ട​തി ന​ട​പ​ടി ആ​രം​ഭി​ച്ച​പ്പോ​ള്‍ പ​ഴ​യ ഏ​താ​നും കേ​സു​ക​ള്‍ പ​രി​ഗ​ണ​ന​ക്കെ​ടു​ത്ത​ശേ​ഷ​മാ​ണ് അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് ലീ​ന റി​യാ​സ് കൂ​ട്ടു പ്ര​തി​ക​ളു​ടെ റി​മാ​ന്‍ഡ് കാ​ലാ​വ​ധി വീ​ണ്ടും 15 ദി​വ​സ​ത്തേ​ക്ക് നീ​ട്ടി​യ​ത്. അ​ട​ച്ചി​ട്ട കോ​ട​തി​യി​ലാ​ണ് ന​ട​പ​ടി പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

പ​ള്‍സ​ര്‍ സു​നി​യെ അ​ങ്ക​മാ​ലി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​തി​രു​ന്ന​തി​ന് പി​ന്നി​ല്‍ ഗൂ​ഢ​ല​ക്ഷ്യ​മെ​ന്ന് സു​നി​ല്‍കു​മാ​റി​​െൻറ അ​ഭി​ഭാ​ഷ​ക​ന്‍ ബി.​എ. ആ​ളൂ​ര്‍ പ​റ​ഞ്ഞു. അ​ങ്ക​മാ​ലി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ര​ണ്ട് ന​ടി​ക​ളു​ടെ പേ​ര് സു​നി ത​ന്നോ​ട്​ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​െ​ണ്ട​ന്ന്​ പ​റ​ഞ്ഞ ആ​ളൂ​ർ ഇ​വ​രു​ടെ പേ​രു​വി​വ​രം വെ​ളി​പ്പെ​ടു​ത്താ​ന്‍ ത​യാ​റാ​യി​ല്ല. സു​നി​ല്‍ ത​ന്നെ മാ​ധ്യ​മ​ങ്ങ​ള്‍ മു​മ്പാ​കെ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തും. 

സു​നി​യെ അ​ങ്ക​മാ​ലി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും, ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ ന​ല്‍കി​യ​താ​യും ആ​ളൂ​ര്‍ അ​റി​യി​ച്ചു. എ​ന്ത്​ ഗൂ​ഢ​ത​ന്ത്രം പ​യ​റ്റി​യാ​ലും ന​ടി​മാ​രു​ടെ പേ​രു​ക​ള്‍ സു​നി വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും, അ​ത് അ​ങ്ക​മാ​ലി കോ​ട​തി​യി​ല്‍ വെ​ച്ചാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsactress attackpulsar sunimalayalam newsRemand
News Summary - Actress Attack Case: Main Accuse Pulsar Suni Remand Postponed to August 30th -Kerala News
Next Story