കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സിനിമ രംഗത്തെ ഉന്നതരിലേക്കുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കുന്നു. ഫെനി ബാലകൃഷ്ണെൻറ വെളിപ്പെടുത്തലിെൻറയും നടൻ ദിലീപിനെ ചോദ്യം ചെയ്തതിെൻറ അടിസ്ഥാനത്തിലുമാണ് അന്വേഷണം ശക്തമാക്കുന്നത്. ഒളിവിൽ കഴിയുമ്പോൾ മുഖ്യപ്രതി പൾസർ സുനി സഹായം തേടി അഭിഭാഷകനായ ഫെനി ബാലകൃഷ്ണനെ സമീപിച്ചിരുന്നു.
ചെങ്ങന്നൂരില്‍ െവച്ചായിരുന്നു കൂടിക്കാഴ്ച. മാവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ സുനിയെ സഹായിക്കണം എന്നാണ് അയാൾ ആവശ്യപ്പെട്ടെതന്ന് ഫെനി പറയുന്നു. അന്ന് മാവേലിക്കരയില്‍ ഹര്‍ത്താലായതുകൊണ്ട് ആവശ്യം നടന്നില്ല. ഇതോടെ ‘മാഡ’ത്തോട് ചോദിക്കട്ടെയെന്ന് പറഞ്ഞ് തിരിച്ചുപോയി. ഈ മാഡത്തെ തിരഞ്ഞാണ് പൊലീസ് അന്വേഷണം നീങ്ങുന്നത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് ഫെനി ബാലകൃഷ്ണൻ സൂചന നൽകിയിരുന്നതായി ദിലീപ് ചോദ്യം ചെയ്യലിൽ പറഞ്ഞിട്ടുണ്ട്. ഇവയെല്ലാം ചേർത്തുവായിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇൗ വെളിപ്പെടുത്തലുകൾ ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ഞായറാഴ്ച ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ ഫെനി ബാലകൃഷ്ണനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സുനിക്ക് മേഖലയിലെ ആരെങ്കിലും പണം കൈമാറിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സംഭവം നടന്ന ആദ്യഘട്ടം മുതൽ നടന്ന എല്ലാ കാര്യങ്ങളും പൊലീസ് വീണ്ടും വിശദ പരിശോധനക്ക് വിധേയമാക്കുകയാണ്. പ്രമുഖരുടെ ഫോൺ രേഖകൾ അടക്കം പരിശോധിക്കുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.