ക്വട്ടേഷൻ തന്നത് ആരെന്ന് വെളിപ്പെടുത്തിയത് മൂലം താൻ അനുഭവിക്കുന്നു: സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം തന്നെയാണ് ഇപ്പോൾ നടക്കുന്നതെന്ന് പൾസർ സുനി. ക്വട്ടേഷൻ നൽകിയത് ആരാണ് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അത് വെളിപ്പെടുത്തിയതു കൊണ്ടാണ് താൻ ഇപ്പോൾ അനുഭവിക്കുന്നത് എന്നായിരുന്നു സുനിയുടെ പ്രതികരണം. മരണമൊഴി എടുക്കാൻ മജിസ്ട്രേറ്റിനോട് ആവശ്യപ്പെടുമെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയിലെ ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരോട് സുനി ഇക്കാര്യങ്ങൾ പറഞ്ഞത്.

ജയിലിൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനാണ് ഇന്നലെ പൊലീസ് സുനിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. എന്നാൽ നടിയെ ആക്രമിച്ച കേസിലാണ് അന്വേഷണം നടക്കുന്നത് എന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്. 

അതേസമയം, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ഒരാളെ കൂടി കസ്റ്റഡിയില്‍ എടുത്തു. കോട്ടയം സ്വദേശിയായ സുനിയെയാണ് പൊലീസ് പിടികൂടിയത്. കാക്കനാട് ജില്ലാ ജയിലില്‍ സുനിയോടൊപ്പം സഹതടവുകാരനായിരുന്നു ഇയാള്‍. പള്‍സര്‍ സുനിക്ക് ഫോണ്‍വിളിക്കുളള സൗകര്യം ഒരുക്കികൊടുത്തത് സഹതടവുകാരനായ സുനിയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

Tags:    
News Summary - actress attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.