ഹോട്ടൽ മുറിയിൽ ശല്യം ചെയ്തു, എതിർത്തപ്പോൾ പ്രതികാരബുദ്ധിയോടെ പെരുമാറി; തുളസീദാസിനെതിരെ നടി ഗീതാ വിജയൻ

കൊച്ചി: സംവിധായകൻ തുളസീദാസിനെതിരെ ഗുരുതര ആരോപണവുമായി നടി ഗീതാ വിജയനും. 1991ൽ ചാഞ്ചാട്ടം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ദുരനുഭവം നേരിട്ടുവെന്നാണ് ഗീതാ വിജയന്റെ പരാതി. ഹോട്ടൽ മുറിയിൽ വെച്ച് ശല്യം ചെയ്തുവെന്നാണ് പരാതി. നിരന്തരം ഹോട്ടൽ മുറിയുടെ ബെല്ലടിച്ചുകൊണ്ടിരുന്നു. മൂന്നുനാലു ദിവസം തുടർച്ചയായി ബുദ്ധിമുട്ടിച്ചു. ചീത്ത വിളിച്ചപ്പോൾ ഓടിപ്പോവുകയായിരുന്നു. പിന്നീട് സെറ്റിൽവെച്ച് ഇതിനെല്ലാം തുളസീദാസ് പ്രതികാരം ചെയ്തു. സീൻ വിവരിച്ചു തന്നില്ല. സിനിമ മേഖലയിൽ നിന്ന് ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും ഗീതാ വിജയൻ സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

തുളസീദാസിനെതിരെ ആരോപണമുന്നയിച്ച നടി ശ്രീദേവികക്ക് ഒപ്പം നിൽക്കുമെന്നും അവർ വ്യക്തമാക്കി. അയാളെ നൊട്ടോറിയസ് ഡയറക്ടർ എന്നാണ് എല്ലാവരും വിളിച്ചിരുന്നതെന്നും നടി പറഞ്ഞു. 

പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹനെതിരെയും നടി ആരോപണം ഉന്നയിച്ചിട്ടുണ്ട്. പ്രോജക്ടിന് വേണ്ടി വിളിച്ചപ്പോഴാണ് അരോമ മോഹൻ മോശമായി സംസാരിച്ചത്. ആ ചിത്രത്തിനായി പിന്നീട് വിളിച്ചില്ല. സംഭവത്തിൽ അന്നത്തെ എ.എം.എം.എ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ ഫോണിൽ വിളിച്ച് പരാതി നൽകിയിരുന്നു. പരാതി നൽകിയിട്ടും അയാൾക്ക് ധാരാളം സിനിമകൾകിട്ടി. തനിക്ക് സിനിമകളില്ലാതെ പോയെന്നും ഗീതാ വിജയൻ പറഞ്ഞു.

Tags:    
News Summary - Actress Geetha Vijayan against director Thulasidas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.