നടിയുടെ ആരോപണം: കോൺഗ്രസ് നേതാവ് വി.എസ് ചന്ദ്രശേഖരൻ പദവികൾ രാജിവെച്ചു

കൊച്ചി:  ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടി ഉയർത്തിയ ആരോപണത്തെ തുടർന്ന് കോൺഗ്രസ് അഭിഭാഷക സംഘടന സംസ്ഥാന പ്രസിഡന്റ് വി.എസ് ചന്ദ്രശേഖരൻ പദവികൾ രാജിവെച്ചു. കെ.പി.സി.സി നിയമസഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും രാജിവെച്ചിട്ടുണ്ട്.  ചന്ദ്രശേഖരൻ ചതിയിൽപ്പെടുത്തിയെന്ന് സിനിമ താരങ്ങൾക്കെതിരെ ലൈംഗികാരോപണം ഉയർത്തിയ നടി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് അഡ്വ. വി.എസ് ചന്ദ്രശേഖരൻ കെ.പി.സി.സി നിയമസഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും രാജിവെച്ചുവെന്നാണ് അറിയിച്ചിരിക്കുന്നത്. രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് കൈമാറിയിട്ടുണ്ട്.

ബോൾ​ഗാട്ടിയിൽ ലൊക്കേഷൻ കാണാമെന്ന് പറഞ്ഞാണ് ചന്ദ്രശേഖരൻ തന്നെ കൊണ്ടുപോയതെന്ന് നടി വെളിപ്പെടുത്തിയിരുന്നു. എന്നാൽ മറ്റൊരാളുടെ അടുത്തേക്കാണ് തന്നെ എത്തിച്ചതെന്നും അയാളുടെ അടുത്ത് തന്നെ എത്തിച്ച ശേഷം ചന്ദ്രശേഖരൻ അവിടെ നിന്ന് പോയി എന്നും അവർ പറഞ്ഞിരുന്നു.

നേരത്തെ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Actress's allegation: Congress leader VS Chandrasekaran resigned from his posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.