കൊച്ചി: വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് ബാധിച്ചാൽ തീവ്രരൂപത്തിൽ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത ഇല്ലാതാവുന്നില്ലെന്ന് വിദഗ്ധർ. ഇയാളിൽനിന്നുണ്ടാകാവുന്ന രോഗവ്യാപന സാധ്യത മറ്റ് രോഗികളുടേതിന് സമാനമാണ്. വാക്സിൻ സ്വീകരിച്ചവർക്ക് രോഗമുണ്ടായാൽ ചിലപ്പോൾ ലക്ഷണമുണ്ടാകില്ല. ഇത് രോഗ വ്യാപനത്തിനിടയാക്കും. എന്നാൽ, വാക്സിൻ സ്വീകരിച്ചവർക്ക് രോഗസാധ്യത വിരളമാണെന്നതിനാൽ ഇവരിൽനിന്നുള്ള വ്യാപനം സംബന്ധിച്ച് ആശങ്കക്ക് അടിസ്ഥാനമില്ലെന്നും ഇവർ വ്യക്തമാക്കുന്നു.
വാക്സിൻ സ്വീകരിച്ചവരിലെ രോഗസാധ്യത 0.04 ശതമാനമാണ്. തീവ്ര രോഗബാധക്കുള്ള സാധ്യത ഇതിലും താഴെയാണ് -0.01 മാത്രം. എന്നാൽ, രോഗിയായാൽ തീവ്ര വ്യാപനത്തിനും കാരണക്കാരനാകുമെന്നതിൽ തർക്കമില്ലെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡോ. ജി.എസ്. വിജയകൃഷ്ണൻ 'മാധ്യമ'ത്തോട് പറഞ്ഞു.
ഈ സാഹചര്യത്തിലാണ് രണ്ട് ഡോസ് വാക്സിൻ എടുത്താലും മാസ്കും സാനിറ്റൈസറും സമൂഹ അകലവുമടക്കം തുടരണമെന്ന് നിർദേശിക്കുന്നത്. കോവിഡിെൻറ ആദ്യ തരംഗ കാലത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത് ഏറെ ഗുണം ചെയ്തു. നിലവിലെ സാഹചര്യത്തിൽ മൂന്നും നാലും അതിനുശേഷവും തരംഗം ഉണ്ടാകില്ലെന്ന് ഒരു ഉറപ്പുമില്ല. അതിതീവ്ര വ്യാപനമാണ് നടക്കുന്നത്- ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.