തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന്റെ മുന്നൊരുങ്ങളുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത യോഗത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ പങ്കെടുപ്പിച്ചില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മണ്ഡല മകരവിളക്ക് മഹോത്സവ മുന്നൊരുങ്ങളുടെ അവലോകന യോഗത്തിലാണ് എ.ഡി.പി.യെ മാറ്റിനിർത്തിയത്. ക്രമസമാധാന ചുമതലയുള്ള അജിത് കുമാറിനാണ് നിലവിൽ ശബരിമല കോ-ഓർഡിനേറ്ററുടെ ചുമതലയും.
മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് അജിത് കുമാറിനോട് യോഗത്തിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അജിത് കുമാറിനെതിരെ വിവാദങ്ങളുയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് യോഗത്തിൽ നിന്ന് മാറ്റിനിർത്തിയത്. എ.ഡി.ജി.പിക്ക് പകരം ഡി.ജി.പി ശൈഖ് ദർവേശ് സാഹിബാണ് യോഗത്തിൽ കാര്യങ്ങൾ വിശദീകരിച്ചത്. മന്ത്രി വി.എൻ. വാസവൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ എന്നിവരും പങ്കെടുത്തു.
ഇത്തവണ ഓൺലൈൻ ബുക്കിങ് വഴിയാണ് തീർഥാടകർക്ക് ശബരി മലയിലേക്ക് പ്രവേശനം നൽകുക. പ്രതിദിനം പരമാവധി 80,000 പേർക്ക് മാത്രമാണ് സന്നിധാനത്തേക്ക് പ്രവേശനം നൽകുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.