കൃ​ഷി​മ​ന്ത്രി​യ​ല്ലേ? ഇ​ൻ​റ​ലി​ജ​ൻ​സ് മേ​ധാ​വി​യു​ടെ  ചോ​ദ്യം കേ​ട്ട റ​വ​ന്യൂ​മ​ന്ത്രി ഞെ​ട്ടി!

തിരുവനന്തപുരം: ഗുഡ്മോണിങ് സർ... കൃഷിമന്ത്രിയല്ലേ... താങ്കളെ കാണാൻ വന്നതാണ്... സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം മേധാവിയുടെ ചോദ്യം കേട്ട റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ആദ്യമൊന്ന് ഞെട്ടി. ഉടൻ അദ്ദേഹം മറുപടി നൽകി: ‘ഞാൻ റവന്യൂമന്ത്രിയാണ്. കൃഷിമന്ത്രി വി.എസ്. സുനിൽകുമാറാണ്. അദ്ദേഹം ക്ലിഫ് ഹൗസിനടുത്താണ് താമസം’. അബദ്ധം പറ്റിയെന്ന് ബോധ്യമായ ഡി.ജി.പി ബി.എസ്. മുഹമ്മദ് യാസീൻ ഉടൻ മാപ്പുപറഞ്ഞ് മടങ്ങുകയും ചെയ്തു. 
ബുധനാഴ്ച രാവിലെ എട്ടോടെ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖര‍​െൻറ ഔദ്യോഗിക വസതിയായ ലിൻഡ് ഹസ്റ്റിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തൃശൂരിലെ സ്പെഷൽ ബ്രാഞ്ച് ഓഫിസ് കൃഷിവകുപ്പി‍​െൻറ അധീനതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാൻ മുഹമ്മദ് യാസീൻ മന്ത്രി സുനിൽകുമാറിനോട് സന്ദർശനാനുമതി തേടിയിരുന്നു. രാവിലെ എട്ടിനായിരുന്നു മന്ത്രി സമയം നൽകിയത്. 

ഇതി‍​െൻറ ഭാഗമായാണ് ഇൻറലിജൻസ് മേധാവി മന്ത്രി വസതിയിലേക്ക് തിരിച്ചത്. എന്നാൽ, വീടുമാറി റവന്യൂമന്ത്രിയുടെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് കേൻറാൺമ​െൻറ് ഹൗസിന് സമീപത്തെ സുനിൽകുമാറി‍​െൻറ വസതിയായ ഗ്രേസിലേക്ക് പോയ യാസീൻ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, ഇൻറലിജൻസ് മേധാവിക്ക് മന്ത്രിമാരെ തിരിച്ചറിയാത്തത് മോശമായിപ്പോയെന്ന് ചന്ദ്രശേഖരൻ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇൻറലിജൻസ് അധികൃതർക്ക് വീഴ്ചവരാൻ പാടില്ലായിരുന്നെന്നും സർക്കാർ വൃത്തങ്ങൾക്ക് അഭിപ്രായമുണ്ട്. 

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇൻറലിജൻസ് മേധാവിയോട് വിശദീകരണം തേടിയതായാണ് വിവരം. മന്ത്രിമാരുടെ കാര്യത്തിൽ അവ്യക്തതയില്ലെന്നും വീടി‍​െൻറ കാര്യത്തിൽ ഡ്രൈവർക്കുണ്ടായ തെറ്റിദ്ധാരണയാണ് പ്രശ്നകാരണമെന്നും ഇൻറലിജൻസ് മേധാവി അറിയിച്ചു. മന്ത്രിവസതികൾ അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. മന്ത്രിവസതിക്ക് മുന്നിലെത്തുമ്പോൾ ഫോണിൽ സംസാരിക്കുകയായിരുന്നു. അകത്തുകയറിയപ്പോഴാണ് വീടുമാറിയ കാര്യം അറിഞ്ഞത്. തുടർന്ന് മന്ത്രിയെ കാര്യം ധരിപ്പിച്ച് മടങ്ങുകയായിരുന്നെന്നും മറിച്ചുള്ള ആരോപണങ്ങൾ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻറലിജൻസ് മേധാവി തന്നോട് അനുമതി വാങ്ങിയിരുന്നെന്നും വീട് മാറിയത് യാദൃച്ഛികമായി സംഭവിച്ചതാകാമെന്നും മന്ത്രി വി.എസ്. സുനിൽകുമാറും വ്യക്തമാക്കി. 

Tags:    
News Summary - adgp muhammed yaseen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.