തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്കറെ എ.ഡി.ജി.പി സുദേഷ്കുമാറിെൻറ മകള്‍ സ്നിഗ്ധ മർദിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ചിന് നിർണായക തെളിവുകള്‍ ലഭിച്ചു. ഗവാസ്കറെ മർദിച്ചശേഷം എ.ഡി.ജി.പിയുടെ മകള്‍ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്തി അന്വേഷണസംഘം മൊഴി രേഖപ്പെടുത്തി. സംഭവദിവസം എ.ഡി.ജി.പിയുടെ മകളെയും ഭാര്യയെയും പേരൂർക്കടയിലെ വീടിന് സമീപം ഇറക്കിവിട്ട ഡ്രൈവർ അമ്പാശങ്കറെയാണ് കണ്ടെത്തിയത്. ഗവാസ്കറുടെ മൊഴി ശരിെവക്കുന്നനിലയിലുള്ള മൊഴിയാണ് ഡ്രൈവറിൽനിന്ന് ലഭിച്ചെന്നാണ് വിവരം. പക്ഷേ, മർദിക്കുന്നത് കണ്ടില്ലെന്ന നിലപാടാണ് അയാൾ സ്വീകരിച്ചിട്ടുള്ളതെന്നും അറിയുന്നു.
തന്നെ വഴക്കുപറഞ്ഞശേഷം ഔദ്യോഗികവാഹനത്തിൽനിന്ന് ഇറങ്ങിപ്പോയ എ.ഡി.ജി.പിയുടെ മകള്‍ ഒരു ഓട്ടോയിൽ കയറിപ്പോയെന്നും മടങ്ങിയെത്തി കാറിെൻറ സീറ്റിലിരുന്ന മൊബൈലെടുത്ത് തെൻറ ശരീരത്തിലും കഴുത്തിലും ഇടിച്ചെന്നുമാണ് ഗവാസ്കർ മൊഴി നൽകിയിരുന്നത്. എന്നാൽ, ഇൗ ഒാേട്ടാ കണ്ടെത്താനായില്ലെന്ന നിലപാടിലായിരുന്നു ആദ്യം അന്വേഷണസംഘം. ഇത് ആക്ഷേപത്തിനിടയാക്കി. ഉന്നത ഇടപെടൽമൂലം അന്വേഷണസംഘം ഒത്തുകളിക്കുന്നെന്നായിരുന്നു ആരോപണം. കവടിയാറുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവസമയത്തിനുശേഷം ഗവാസ്കർ ഔദ്യോഗികവാഹനം ഒാടിച്ചുപോകുന്നത് പൊലീസിെൻറ ശ്രദ്ധയിൽപെട്ടത്.
ഇൗ വാഹനത്തിന് മുമ്പ് കടന്നുപോയ ഓട്ടോകളുടെ ഡ്രൈവർമാരെ ഓരോരുത്തരെയായി കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് അമ്പാശങ്കറെയും കണ്ടെത്തിയത്. തെൻറ ഓട്ടോയിൽ യാത്ര ചെയ്തിരുന്നത് എ.ഡി.ജി.പിയുടെ കുടുംബാംഗങ്ങൾ ആയിരുന്നെന്ന് അറിയില്ലായിരുന്നെന്നും അയാൾ മൊഴിനൽകി.
കേസ് റദ്ദാക്കണമെന്ന ഹരജികള്‍ ഹൈകോടതി ശനിയാഴ്ചയാണ് പരിഗണിക്കുന്നത്. എ.ഡി.ജി.പിയുടെ മകൾ പഞ്ചാബിലേക്ക് പോയതിനാൽ അവരുടെ രഹസ്യമൊഴി എടുക്കുന്ന നടപടികൾ മുടങ്ങിയിരുന്നു. 29ന് അവർ മടങ്ങിയെത്തിയശേഷം കോടതിയിൽ വീണ്ടും അന്വേഷണസംഘം ഇതിനായി അപേക്ഷ സമർപ്പിക്കും. അടുത്തമാസം ഒന്നിന് ഗവാസ്കർ, സാക്ഷികളായ പൊലീസ് ശാരീരികക്ഷമത പരിശീലക, എ.ഡി.ജി.പിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ എന്നിവരുടെ രഹസ്യമൊഴികൾ രേഖപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.