കൊച്ചി: എ.ഡി.ജി.പി സുധേഷ് കുമാറിന്‍റെ മകള്‍ വീണ്ടും ഹൈകോടതിയെ സമീപിച്ചു. തനിക്കെതിരായ ഗവാസ്കറിന്‍റെ പരാതിയിൽ മ്യൂസിയം പൊലീസെടുത്ത കേസ് റദ്ദാക്കണമെന്നവശ്യപ്പെട്ടാണ് ഹരജി. താനിക്കെതിരെയുള്ളത് വ്യാജ പരാതിയാണന്ന് ഹരജിയിൽ പറയുന്നു.
എ.ഡി.ജി.പിയുടെ മകളുടെ പരാതിയിൽ എടുത്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹരജിയിൽ പൊലീസ് ഡ്രൈവർ ഗവാസ്കറുടെ അറസ്റ്റ് കഴിഞ്ഞദിവസം ഹൈകോടതി തടഞ്ഞിരുന്നു. കേസ് ഈ മാസം 19നു പരിഗണിക്കും. ഫോൺ രേഖകളുടെ റിപ്പോർട്ട് ലഭിച്ചുവെന്നും രണ്ടു പേരും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥെൻറ കഴുത്തിന് ഇടിച്ചത് സാധാരണക്കാരൻ ആയിരുന്നെങ്കിൽ വധശ്രമത്തിന് കേസ് എടുക്കില്ലേയെന്ന് കോടതി ചോദിച്ചു. എ.ഡി.ജി.പിയുടെ മകളുടെ മൊഴിയും ആശുപത്രി രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.