ആധാര്‍: കോടതിവിധി സ്വാഗതാര്‍ഹം -പി.​െക. കുഞ്ഞാലിക്കുട്ടി

മലപ്പുറം: ആധാറി​​​െൻറ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ആധാര്‍ ജനങ്ങള്‍ക്ക് ശിക്ഷയാകില്ല എന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും. ഏകാധിപത്യ പ്രവണതയോടുകൂടി നടപ്പാക്കിയ ആധാറിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കോടതിവിധി കേന്ദ്ര സര്‍ക്കാറിനുള്ള തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

മദ്യം എല്ലാ നിലയിലും വ്യാപിപ്പിക്കുന്നതി​​​െൻറ ഭാഗമായാണ് ബിയര്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതില്‍ അഴിമതി നടക്കാനുള്ള സാധ്യത വളരെ വലുതാണ്. കാലങ്ങളായി മാറിവന്ന സര്‍ക്കാറുകളൊന്നും ഇത്തരത്തില്‍ മദ്യം ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കാന്‍ തയാറായിട്ടില്ല. റഫാല്‍ അഴിമതി പോലെതന്നെ ചര്‍ച്ച ചെയ്യേണ്ട ഒന്നാണ് ഇൗ വിഷയ​െമന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Tags:    
News Summary - Adhar Card Case PK Kunhalikutty -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.