അടിമാലി: അടിമാലി വെള്ളത്തൂവലിൽ പുലിയിറങ്ങി. ആയിരമേക്കർ പള്ളിക്ക് സമീപമാണ് പുലിയിറങ്ങിയത്. പുലിയുടെ സാന്നിധ്യം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പള്ളിക്ക് സമീപത്തെ മഠത്തിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്ന് ലഭിച്ചു.
ദൃശ്യങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കാൻ വനം വകുപ്പ് നടപടികൾ തുടങ്ങി. കൂടാതെ, പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അടിമാലി-കല്ലാർക്കുട്ടി പാതയിൽ ജീപ്പ് ഓടിച്ചു പോയ ഡ്രൈവറാണ് ആദ്യം പുലിയെ കണ്ടത്. വിവരം അറിയിച്ച സാഹചര്യത്തിൽ നാട്ടുകാർ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.
ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ശാസ്ത്രീയ പരിശോധന നടത്തിയാൽ മാത്രമേ കാൽപ്പാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.